തിരുവനന്തപുരം. ശബരിമല ട്രാക്ടർ യാത്ര വിവാദത്തിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഡിജിപിയുടെ റിപ്പോർട്ട്.
അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ.കാലുവേദന കാരണമാണ് ട്രാക്ടറിൽ കയറിയെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി.
ശബരിമലയിലെ നിയമങ്ങൾ എല്ലാവർക്കും ബാധകമാണെന്ന പരാമർശത്തോടുകൂടിയാണ് ഡിജിപി റവാ ഡ ചന്ദ്രശേശേഖർ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.എഡിജി പി എം ആർ കുമാറിന് വീഴ്ച ഉണ്ടായി.
ട്രാക്ടർ യാത്ര ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ഡിജിപി എം ആർ അജിത് കുമാറിനോട് വിശദീകരണം തേടിയിരുന്നു. നിയമവിരുദ്ധമായി യാത്ര നടത്തിയെന്ന് സമ്മതിച്ച അജിത് കുമാർ കാല് വേദന കാരണമാണ് ട്രാക്ടറിൽ കയറിയത് എന്നായിരുന്നു വിശദീകരിച്ചത് . എന്നാൽ എംആർ അജ്കുമാറിന്റെ വിശദീകരണം ഡിജിപി തള്ളി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഡിജിപി കർശന നിർദ്ദേശം നൽകിയതായാണ് വിവരം. എന്നാൽ ഡിജിപി നൽകിയ റിപ്പോർട്ടിൽ അജിത് കുമാറിനെതിരെ നടപടി എടുക്കണമെന്ന് ശുപാർശ ഇല്ല.
ചരക്ക് ഗതാഗതത്തിന് മാത്രമെ ശബരിമലയിൽ ട്രാക്ടർ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഈ നിർദ്ദേശം ലംഘിച്ചാണ് എഡിജിപി അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത്.
യാത്രയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി രൂക്ഷ വിമർശനം എഡിജിപിക്കെതിരെ നടത്തിയിരുന്നു.വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഉൾപ്പടെ സർക്കാർ കോടതിയിൽ വിശദീകരണം നൽകും.