2025 ജൂലൈ 19 ശനി
BREAKING NEWS
👉മിഥുന്റെ അമ്മ സുജ കുവൈത്തിൽ നിന്ന് രാവിലെ നെടുമ്പാശ്ശേരിയിലെത്തി
9.30 ഓടെ ശാസ്താംകോട്ടയിലേക്ക് തിരിച്ചു .
👉 കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും.
👉 മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്‌കാരം നടക്കുക.

👉 കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലേയും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
👉 അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

🌴കേരളീയം🌴
🙏 കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലും. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയുമായി കൂടിയാലോചിച്ച് കുടുംബത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
🙏 കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. പ്രധാന അധ്യാപിക എസ് സുജയെ ആണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

🙏 വ്യാജ പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഹൃദ്രോഗത്തെതുടര്‍ന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് കലയന്താനി കാഴ്ചകള്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടികാണിച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പരാതി നല്‍കിയത്.
🙏 വീട്ടില്‍ പ്രസവിച്ച അതിഥിതൊഴിലാളിയായ യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. പശ്ചിമ ബംഗാള്‍ സ്വദേശിയും നിലവില്‍ കരമന തമലത്ത് താമസിക്കുന്നതുമായ കബിത (26) ആണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

🙏 മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് കൊറിയര്‍ സര്‍വിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികള്‍ക്ക് 10വര്‍ഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലില്‍ അമീര്‍ഷാന്‍ (25), മുള്ളുവിള നഗര്‍ ദീപം വീട്ടില്‍ ശിവന്‍ (33) എന്നിവരെ ആലപ്പുഴ അഡീഷണല്‍ സെക്ഷന്‍സ് കോടതി രണ്ട് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷിച്ചത്.
🙏 മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ബിനീഷ് കോടിയേരി വൈകാരികമായ കുറിപ്പും വീഡിയോയും പങ്കുവെച്ചു. ‘വിശ്രമിച്ചാല്‍ ക്ഷീണം വരുന്ന ഒരേ ഒരാള്‍, ജന സ്നേഹത്തിന് തന്നെ സമര്‍പ്പിച്ചു യാത്രയായതിന്റെ ഓര്‍മ്മ ദിനം, ഉമ്മന്‍ ചാണ്ടി അങ്കിള്‍ നന്ദി, തന്ന സ്നേഹത്തിന്’ എന്നായിരുന്നു ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

🙏 തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ജീവനക്കാരി മരിച്ചു. കാരേറ്റ് പുളിമാത്ത് സ്വദേശി ബീന (44) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ ഷാള്‍ മെഷീനില്‍ കുരുങ്ങുകയായിരുന്നു. തല ശരീരത്തില്‍ നിന്നും വേര്‍പെട്ടു പോയി. സംഭവം നടക്കുമ്പോള്‍ കൂടെ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു.
🙏 കോഴിക്കോട് കാവിലുംപാറ പഞ്ചായത്തില്‍ വീണ്ടും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിന്നവരെയാണ് ആന ആക്രമിച്ചത്. കരിങ്ങാട് മുട്ടിച്ചിറ സ്വദേശി തങ്കച്ചന്‍, ഭാര്യ ആനി എന്നിവര്‍ക്ക് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
🙏 കെഎസ്ആര്‍ടിസി
യുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകള്‍ കൂടുതല്‍ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയത് ഒരു ലക്ഷത്തിലധികം പേര്‍.

🙏 വയനാട് തിരുനെല്ലിയിലെ ബഡ്സ് പാരഡൈസ് സ്പെഷ്യല്‍ സ്‌കൂളില്‍ അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള ഹട്ടുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി. മണ്ണ് കൊണ്ട് നിര്‍മിച്ച ഹട്ടുകളാണ് പൊളിക്കുന്നത്. സ്‌കൂളിലെ കെട്ടിടം ഗുരുതരാവസ്ഥയിലാണെന്ന് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
🙏 എറണാകുളം വടുതലയില്‍ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു. വടുതല സ്വദേശിയായ വില്യം എന്ന യുവാവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അയല്‍വാസികളായ ക്രിസ്റ്റഫറും ഭാര്യ മേരിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

ദേശീയം
🙏 മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ‘ഇസ്ലാംപുര്‍ എന്ന സ്ഥലത്തിന്റെ പേര് ഈശ്വര്‍പുര്‍ എന്നാക്കി പുനര്‍നാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥലത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ഛഗന്‍ ഭുജ്ബല്‍ നിയമസഭയില്‍ പറഞ്ഞു.
🙏 പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിയെ സ്വാഗതം ചെയ്ത് രാജേഷ് നര്‍വാല്‍. പഹല്‍ഗാം ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥന്‍ ലെഫ്റ്റ്നന്റ് വിനയ് നര്‍വാലിന്റെ പിതാവായ രാജേഷ് നര്‍വാല്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെതിരെയും തുറന്നടിച്ചു.
🙏 റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിയിടിച്ച് മൂന്ന് ആനകള്‍ ചരിഞ്ഞു. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് സംഭവ സ്ഥലത്ത് ചരിഞ്ഞത്. പശ്ചിമ ബംഗാളിലെ ബാസ്തോല റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.

🙏 ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ഈ വര്‍ഷം ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 221 ആയി. ഇതില്‍ 204 പേരും ബസ്തര്‍ മേഖലയില്‍ നിന്നുള്ളവരാണ്.
🙏 അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാന്‍ ഡ്രോണുകള്‍ പിടികൂടി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഡ്രോണുകളാണ് ബിഎസ്എഫ് പിടികൂടിയത്.

🙏 ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെഎഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. കന്‍വാര്‍ യാത്രക്കിടെ ഔട്ട്ലെറ്റില്‍ മാംസാഹാരം വിളമ്പരുതെന്നും സസ്യാഹാരം മാത്രമേ വിളമ്പാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ സമരം നടത്തിയത്.
🙏 സംസ്ഥാന വാണിജ്യവകുപ്പ് നോട്ടീസ് അയച്ചതില്‍ പ്രതിഷേധിച്ച് യുപിഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തി കര്‍ണാടകയില്‍ വ്യാപാരികളുടെ പ്രതിഷേധം. ഒരു വിഭാഗം വ്യാപാരികളാണ് പ്രതിഷേധിക്കുന്നത്.
🙏 ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊല, കൂട്ട ബലാത്സംഗം, കൂട്ട ശവസംസ്‌കാരം എന്നിവ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

🙏 ഒരു കോടി രൂപ തട്ടിയ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകേസില്‍ ഒമ്പതു പേരെ കല്യാണി സബ്-ഡിവിഷണല്‍ കോടതി കുറ്റക്കാരായി കണ്ടെത്തി. ‘ഡിജിറ്റല്‍ അറസ്റ്റ്’ കേസില്‍ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധിയാണിത്.
🙏 ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് സ്ത്രീ ശാക്തീകരണം അത്യന്താപേക്ഷിതമാണെന്നും അവരെ പിന്തിരിപ്പന്‍ ആചാരങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും മോചിപ്പിക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
🙏 ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി.

🙏 പശ്ചിമ ബംഗാളില്‍ ആര്‍.ജി. കര്‍ ആശുപത്രിയിലെ ട്രെയ്‌നി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൃണമൂല്‍ കോണ്‍ഗ്രസ് സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
🙏 കരസേനയ്ക്ക് വേണ്ടിയുള്ള കവചിത വാഹന പദ്ധതിയില്‍നിന്ന് യുഎസിന്റെ സ്‌ട്രൈക്കറിനെ ഇന്ത്യ ഒഴിവാക്കി. സൈന്യത്തിന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

അന്തർദേശീയം
🙏 ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുെട വ്യോമപാത ഉപയോഗിക്കുന്നത് വിലക്കിയുള്ള നടപടി ഓഗസ്റ്റ് 24 വരെ നീട്ടി പാക്കിസ്ഥാന്‍.
🙏 പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്കുള്ള അഞ്ച് വര്‍ഷത്തെ വിലക്ക് നീക്കി യുകെ. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളില്‍ പുരോഗതി ഉണ്ടായെന്ന് ബ്രിട്ടന് ബോധ്യം വന്നതിന് പിന്നാലെയാണ് വിലക്ക് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്ക് അപേക്ഷ നല്‍കാന്‍ യുകെ അനുമതി നല്‍കിയിട്ടുണ്ട്.
🙏 ഓട്ടിസം ബാധിച്ചവരെ പരിചരിക്കാന്‍ പുതിയ റോബോട്ട്. ‘ഓട്ടിസം റോബോട്ട്’ എന്ന പേരില്‍ സൗദി അറേബ്യയിലെ നജ്‌റാന്‍ സര്‍വകലാശാലയാണ് വികസിപ്പിച്ചെടുത്തത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സുരക്ഷിതമായി ആശയവിനിമയം നടത്താനും സ്വയം പ്രകടിപ്പിക്കാനും സഹായിക്കുന്നതാണിത്.

🏏 കായികം🏏
🙏 ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗാസി. ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്താന്റെ നോദിര്‍ബെക് അബ്ദുസത്താറോവിനെ തോല്‍പിച്ച് അര്‍ജുന്‍ സെമിയിലെത്തി. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അര്‍ജുന്‍ എരിഗാസി.