ദേവസ്വം ബോര്‍ഡില്‍ വനിത ജീവനക്കാരിക്ക് നേരെ ലൈംഗിക അധിക്ഷേപം , കേസ് ഒതുക്കാൻ ശ്രമമെന്ന് പരാതി

971
Advertisement

തിരുവനന്തപുരം. ദേവസ്വം ബോര്‍ഡില്‍ വനിത ജീവനക്കാരിക്ക് നേരെ ലൈംഗിക അധിക്ഷേപം എന്ന് പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസറെ അധിക്ഷേപിച്ചത് സഹപ്രവര്‍ത്തകരായ ജീവനക്കാർ. ദേവസ്വം ബോർഡ് പ്രസിഡൻ്റ്  പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന് പരാതിക്കാരി വാർത്താ ചാനലിനോട് പറഞ്ഞു

സംഘടനാ പ്രവർത്തനത്തിനായി ഫണ്ട് പിരിവിന് എത്തിയ ദേവസ്വം ബോർഡ് ജീവനക്കാരാണ് സഹപ്രവർത്തകയെ അപമാനിച്ചത്. പിരിവ് വാങ്ങി മടങ്ങിയ  ജീവനക്കാരിൽ ഒരാളുടെ ഫോണിൽ നിന്ന് അബദ്ധത്തിൽ ജീവനക്കാരിക്ക് കോൾ പോയി .  ഇതറിയാതെ ഇരുവരും ചേർന്ന് ജീവനക്കാരിക്കെതിരെ മോശമായ സംസാരിക്കുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിന് ദേവസ്വം ബോർഡ് പ്രസിഡൻ്റിന് നൽകിയ പരാതി അവഗണിച്ചു. ആരോപണ വിധേയർക്കായി ഒത്തുതീർപ്പിന് ശ്രമം നടന്നുവെന്നും പരാതിക്കാരി

ബോർഡിനു നൽകിയ പരാതി അവഗണിച്ചതോടെ കഴിഞ്ഞദിവസം  വനിതാ കമ്മീഷന് പരാതി നൽകി. അധിക്ഷേപം നടത്തിയ ജീവനക്കാരെ സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം

Advertisement