കൊട്ടാരക്കര . താൻ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ കോൺഗ്രസ് വേദിയിൽതന്നെ തള്ളി കൊട്ടാരക്കര മുൻ എംഎൽഎയും സിപിഐഎം നേതാവുമായ അഡ്വ.അയിഷ പോറ്റി.കോൺഗ്രസിൽ അംഗത്വമെടുക്കുമെന്ന സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങൾ ചിരിപ്പിക്കുന്നതെന്നും അയിഷാപോറ്റി.
താനൊരു പാർലമെന്ററി മോഹിയല്ല.
പ്രസ്ഥാനം അവസരങ്ങൾ തന്നാലും ജനം വോട്ടു ചെയ്താലേ ആരും ജയിക്കുകയുള്ളൂവെന്നും ആയിഷാ പോറ്റി തുറന്നടിച്ചു.
കൊട്ടാരക്കരയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ഐഷ പോറ്റി എത്തുന്നത് കോൺഗ്രസ് പ്രവേശനത്തിന്റെ ചുവടുവെയ്പ്പ് ആണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ആകാംക്ഷകൾക്ക് വിരാമമിട്ട് ഐഷ പോറ്റി തന്നെ അക്കാര്യം വ്യക്തമാക്കി
എന്നാൽ കോൺഗ്രസുകാർക്ക് തന്നോടുള്ള സ്നേഹത്തെക്കുറിച്ച് വാചാലയായ അവർ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞതിങ്ങനെ
സത്യവുമായി ബന്ധമില്ലാത്ത പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. വിമർശനങ്ങൾ കൂടുതൽ ശക്തയാക്കുന്നു.രാഷ്ട്രീയമേതായാലും നല്ലതിനെ നല്ലതെുന്നു പറയാൻ ഒരു പേടിയുമില്ല.ചിരിച്ചാൽ ആത്മാർഥതയോടെയാകണം. വിമർശനങ്ങളെ ചിരിയോടെ നേരിടുന്നതിൽ ഉമ്മൻചാണ്ടി മാതൃകയെന്നും ഐഷാ പോറ്റി.
പിതാവിനൊപ്പം പ്രവർത്തിച്ചിരുന്ന അയിഷാപോറ്റിയെ സാമൂഹിക മാധ്യമങ്ങളിൽ അക്രമിക്കുന്നത് ക്രൂരതയന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
കൊടിക്കുന്നിൽ സുരേഷ് എംപി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.