പ്രതിദിന പാർക്കിങ് ഫീസ് 26,261 രൂപ; എഫ് 35 ബി ബ്രിട്ടനിലേക്ക് പറക്കുമ്പോൾ അദാനിക്ക് കിട്ടുന്നത്……

Advertisement

തിരുവനന്തപുരം: ബ്രിട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി പോര്‍വിമാനം അറ്റകുറ്റപ്പണി കഴിഞ്ഞു പോകുമ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തിനു കിട്ടും ഏകദേശം പത്തു ലക്ഷത്തോളം രൂപ. ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം പ്രതിദിനം 26,261 രൂപയാണ് പാര്‍ക്കിങ് ഫീസ്. ജൂണ്‍ 14നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ജൂലൈ 22ന് വിമാനം മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ 38 ദിവസത്തെ വാടകയാവും ഈടാക്കുക.

വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ്, വിമാനമിറക്കിയതിന്റെ ലാന്‍ഡിങ് ചാര്‍ജ് എന്നിവ ചേര്‍ത്തുള്ള തുക വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കാണ് ബ്രിട്ടിഷ് അധികൃതര്‍ നല്‍കേണ്ടി വരുന്നത്. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിങ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 1-2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടത്.

Advertisement