സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

Advertisement

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് ഇന്നും 40 രൂപ മാത്രമാണ് വര്‍ധിച്ചത്. ഇന്ന് 72,880 രൂപയിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. 72,840 രൂപയായിരുന്നു ഇന്നലത്തെ വില. രണ്ട് ദിവസം കൊണ്ട് 80 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 5 രൂപ കൂടി 9,110 രൂപയായി. 24 കാരറ്റിന് പവന് 79,504 രൂപയും ഗ്രാമിന് 9,938 രൂപയുമാണ് വില. 18 കാരറ്റിന് പവന് 59,632 രൂപയും ഗ്രാമിന് 7,454 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 124 രൂപയും കിലോ ഗ്രാമിന് 1,24,000 രൂപയുമാണ് വില.
അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്.

Advertisement