കണ്ണൂർ.കേരളത്തെ നടുക്കിയ ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. 14 വർഷത്തെ ശിക്ഷാ നടപടി പൂർത്തീകരിച്ച് കണ്ണൂർ വനിതാ ജയിൽ നിന്നാണ് ഷെറിൻ മോചിതയായത്.
ഭർതൃപിതാവായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് വിധിച്ച ഷെറിൻ 14 വർഷമായി ജയിലിലായിരുന്നു. 14 വർഷം പൂർത്തിയായതിനെ തൊട്ടു പിറകെയിരുന്നു ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാരിൻ്റെ ശുപാർശ. ഷെറിനെ വിട്ടയക്കുന്നതിൽ ഉന്നത ഇടപെടൽ ഉണ്ടെന്ന ആരോപണവും, മന്ത്രിസഭാ തീരുമാനത്തിന് പിറകെ ജയിലിൽ സഹ തടവുകാരിയെ കയ്യേറ്റം ചെയ്ത കേസും വന്നതോടെ ശുപാർശപിൻവലിച്ചു. എന്നാൽ പിന്നീടുള്ള ശുപാർശക്ക് ഗവർണറുടെ അംഗീകാരം ലഭിക്കുകയായിരുന്നു.
ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഉള്ള ഉത്തരവ് കഴിഞ്ഞദിവസമാണ് കണ്ണൂർ വനിതാ ജയിലിൽ എത്തിച്ചത്. 15 ദിവസത്തെ പരോളിൽ ആയിരുന്ന ഷെറിൻ, അഞ്ചുദിവസം മുമ്പ് എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ശിക്ഷാ കാലാവധിക്കിടെ 500 ദിവസം ഷെറിന് പരോൾ ലഭിച്ചിരുന്നു. സംസ്ഥാനത്ത് ശിക്ഷാകാലയളവിൽ ഏറ്റവുമധികംതവണ പരോൾ ലഭിച്ച തടവുകാരിയാണ് ഷെറിൻ. ഉന്നത ഇടപെടലാണ് പരോളിനു പിന്നിലെന്ന ആരോപണവും ഉയർന്നു.
2009 നവംബർ എട്ടിനാണ് ഭാസ്കര കാരണവരെ ഷെറിനും മറ്റ് മൂന്ന് പ്രതികളും ചേർന്ന് കൊലപ്പെടുത്തിയത്. ഭാസ്കര കാരണവരോടുള്ള പകയും സുഹൃത്ത് ബാസിത് അലിയുമൊത്ത് ജീവിക്കാൻ വേണ്ടിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
Home News Breaking News പുറത്തുനിന്നു വന്ന് പുറത്തേക്ക് പോയി,ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി