തിരുവനന്തപുരം. KTDFC യിൽനിന്ന് KSRTC എടുത്തിട്ടുളള
വായ്പകളുടെ പലിശയും പിഴപലിശയും
ഒഴിവാക്കി നൽകാൻ തീരുമാനിച്ചു.
മന്ത്രിസഭായോഗത്തിൻേറതാണ്
തീരുമാനം.അവശേഷിക്കുന്ന ഹ്രസ്വകാല,
ദീർഘകാല വായ്പകളുടെ പലിശയും
പിഴപലിശയുമാണ് ഒഴിവാക്കുക.ഇതിലൂടെ
436.49കോടിയുടെ ആശ്വാസമാണ് KSRTCക്ക്
ലഭിക്കുക.തിരുവനന്തപുരം പൊഴിയൂർ
കൊല്ലംകോട് മേഖലയിലെ കടലാക്രമണ
പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് 43.65 കോടി
രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം
നൽകി.