ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം നാളെ

249
Advertisement

കോട്ടയം. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികമാണ് നാളെ .കെപിസിസിയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിലാണ് രണ്ടാം ചരമവാർഷികം ആചരിക്കുന്നത്. രണ്ടാം ചരമവാർഷിക ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും എത്തുന്നുണ്ട് .

ജനകീയ നേതാവിന്റെ ഓർമ്മദിവസം വീണ്ടും എത്തുമ്പോൾ അതിന് എല്ലാ അർത്ഥത്തിലും വിപുലമാക്കാൻ ഉള്ള ശ്രമങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത് . രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം പള്ളിയോട് ചേർന്നൊരുക്കിയ പന്തലിൽ അനുസ്മരണ സമ്മേളനം നടക്കും. രാഹുൽ ഗാന്ധി ഇത്തവണ ചടങ്ങുകളിൽ പങ്കെടുക്കാൻ നേരിട്ട് എത്തുന്നുണ്ട് .ഉമ്മൻചാണ്ടിയുടെ കല്ലറയിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചനയും നടത്തും . കെപിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്

ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ മകൻ ചാണ്ടി ഉമ്മൻ MLA അടക്കം അനുസ്മരണ യോഗത്തിൽ പങ്കെടുക്കും.
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽദാനവും ചടങ്ങിൽ രാഹുൽ ഗാന്ധി നിർവഹിക്കും. മറ്റ് സാമൂഹിക സേവന പ്രഖ്യാപനങ്ങളും നടക്കും

രാഹുൽഗാന്ധിയുടെ സന്ദർശനവും തിരക്കും കണക്കിലെടുത്ത് പുതുപ്പള്ളിയിൽ പോലീസ് സുരക്ഷ കർശനമാക്കി..ഗതാഗത നിയന്ത്രണവും നാളെ ഉണ്ടാകും.

Advertisement