സംസ്ഥാനത്തെ തെരുവ് നായ പ്രശ്‌നം; നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍, രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം

488
Advertisement

തിരുവനന്തപുരം: കേരളത്തിലെ തെരുവ് നായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താൻ അനുമതി നല്‍കുന്ന കാര്യത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.

ഇതുപ്രകാരം വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും.

ഏതെങ്കിലും മൃഗത്തിന് രോഗം പടർത്താൻ കഴിയുന്ന തരത്തില്‍ അസുഖമുണ്ടെന്ന് കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ ബോധ്യപ്പെട്ടാല്‍, അത്തരം രോഗം നിയന്ത്രിക്കുന്നതിനായി അവയെ ദയാവധത്തിന് വിധേയമാക്കുന്നതിന് 2023 ലെ ആനിമല്‍ ഹസ്ബൻഡറി പ്രാക്ടീസ് ആൻഡ് പ്രോസീജ്യർ റൂളില്‍ അനുമതി നല്‍കുന്നുണ്ടെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.

Advertisement