ഭർത്താവ് കുറ്റക്കാരൻ ആണെങ്കിലും മൃതദേഹത്തിന്മേലുള്ള അവകാശം നഷ്ടപെടുന്നില്ല,വിപഞ്ചിക കേസില്‍ ഹൈക്കോടതി

Advertisement

കൊച്ചി. യുഎഇയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചിക യുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഭർത്താവ് നിതീഷിനെ കൂടി കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. ഭർത്താവ് കുറ്റക്കാരൻ ആണെങ്കിലും മൃതദേഹത്തിന്മേലുള്ള അവകാശം നഷ്ടപെടുന്നില്ല. മതപരമായ ചടങ്ങുകൾക്കപ്പുറത്ത് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. നിതീഷിനെ കക്ഷി ചേർക്കാനും നിർദ്ദേശിച്ചു. നാളെ എംബസിയും നിലപാട് അറിയിക്കും. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് അമ്മയുടെ സഹോദരിയാണ് ഹർജി നൽകിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.

Advertisement