കൊച്ചി.ശബരിമലയിലേക്കുള്ള AGDP എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്രയിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. എംആര്‍ അജിത് കുമാറിന്റെ പ്രവര്‍ത്തി മനപൂര്‍വ്വമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സംഭവത്തിൽ ട്രാക്റ്റർ ഡ്രൈവർക്കെതിരെ പമ്പ പോലീസ് കേസ് എടുത്തു.
2021 ലെ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തി. ഇത് ദൗര്‍ഭാഗ്യകരമാണ്. യാത്രയെ സംബന്ധിച്ച് പത്തനംതിട്ട SP യും- തിരുവിതാം ക്കൂർ ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടെന്ന അജിത്ത് കുമാറിന്റെ വാദത്തിൽ ആംബുലൻസ് ഉപയോഗിച്ചുകൂടെ എന്നായിരുന്നു കോടതിയുടെ മറുപടി.
സ്വാമി അയ്യപ്പന്‍ റോഡില്‍ ചരക്കു കൊണ്ടു പോകാന്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവു എന്നാണ് ഹൈകോടതി ഉത്തരവ്. എന്നാൽ ഇത് ലംഘിച്ച് എഡിജിപി ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്നാണ് ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കഴിഞ്ഞ 12 തീയതി യായിരുന്നു വിവാദ യാത്ര.
സംഭവത്തിൽ ഡിജിപി – അജിത്ത് കുമാറിനോട് വിശദീകരണം തേടിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പമ്പ പോലീസ് മോട്ടോർ ആക്ട് പ്രകരമാണ്
ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്തത്.




































