ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയുടെ സാങ്കേതികത്തകരാറുകൾ പരിഹരിച്ചു

14
Advertisement

തിരുവനന്തപുരം.ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 ബിയുടെ നിലവിലെ സാങ്കേതികത്തകരാറുകൾ പരിഹരിച്ചു. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം ബ്രിട്ടനിലേക്ക് പറത്തിക്കൊണ്ടു പോകും. സൈനിക അഭ്യാസത്തിനിടെ ഉണ്ടായ തകരാറിനെ തുടർന്ന് കഴിഞ്ഞ ജൂൺ 14നാണ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്…

തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞ ജൂലൈ ആറിനാണ് നാവികസേനയിലെ സാങ്കേതിക വിദഗ്ധരും വിമാനത്തിന്റെ അമേരിക്കൻ നിർമ്മാണ കമ്പനിയിലെ വിദഗ്ധരും ഉൾപ്പെടുന്ന 24 അംഗസംഘം തിരുവനന്തപുരത്ത് എത്തിയത്..

അതുവരെ വിമാനത്താവളത്തിലെ ഡോമേസ്റ്റിക് ബേയിൽ ഉണ്ടായിരുന്ന വിമാനത്തിന് ചാക്കയിലെ എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റി. സിഐഎസ്എഫ് സേനയുടെ സുരക്ഷാ വലയത്തിൽ ആയിരുന്നു അറ്റകുറ്റപ്പണികൾ..തുടർന്ന് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലയറി പവർ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. എൻജിൻ്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി. വിമാനം പറത്തിക്കൊണ്ടു പോകാനുള്ള തയ്യാറെടുപ്പുകൾ.. ഇരു രാജ്യങ്ങളിലെയും അനുമതി ലഭിക്കുന്നതോടെ അടുത്തയാഴ്ചയോടെ വിമാനം തിരികെ ബ്രിട്ടനിലേക്ക് പറത്തിക്കൊണ്ടുപോകും. ഇന്ത്യ പസഫിക് സമുദ്രത്തിൽ സൈനിക അഭ്യാസത്തിനിടെ ഇന്ധനം തീർന്നതിന് തുടർന്നായിരുന്നു ബ്രിട്ടന്റെ യുദ്ധവിമാനം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്..

Advertisement