സ്കൂൾ സമയമാറ്റം, പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമസ്ത

224
Advertisement

കോഴിക്കോട്.സ്കൂൾ സമയമാറ്റം. പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമസ്ത. സമയമാറ്റവുമായി ബന്ധപ്പെട്ട് പ്രായോഗിക നിർദേശങ്ങൾ സമസ്ത സർക്കാരിന് സമർപ്പിക്കും. അനുകൂല നടപടി ഇല്ലെങ്കിൽ സമരം ശക്തമാക്കും. സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സമസ്ത. വിഷയത്തിൽ ചർച്ച നടത്താമെന്ന് വിദ്യാഭ്യാസ മന്ത്രി ജിഫ്രി തങ്ങളെ ഫോൺ വിളിച്ചു അറിയിച്ചതായി സമസ്ത

ഈ ചർച്ചയിലാണ് പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുക. അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ സമസ്തയുടെ ഘടകങ്ങളും ഒന്നിച്ചു സമരം നടത്തും. വിദ്യാഭ്യസ മന്ത്രിക്ക് എതിരെ ഇന്നലെ മുശാവറ അംഗം ഉമർ ഫൈസി മുക്കം രംഗത്ത് വന്നിരുന്നു

സ്കൂൾ സമയമാറ്റത്തിൽ പുനഃപരിശോധനക്ക് ഇല്ലെന്നാണ് സർക്കാർ നിലപാട്

Advertisement