തിരുവനന്തപുരം. ശ്രീചിത്ര ഹോമിൽ പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ റിപ്പോർട് ലഭിച്ചാൽ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് വഞ്ചിയൂർ പോലീസ് കടന്നേക്കും. സംഭവം ശ്രീചിത്രാ ഹോം സൂപ്രണ്ട് പൊലീസിനെ അറിയിച്ചിരുന്നില്ല. മുതിർന്ന കുട്ടികളുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യ ശ്രമം നടത്തിയത് എന്ന് പെൺകുട്ടികൾ ആദ്യം പരാതി പറഞ്ഞതെങ്കിലും പിന്നീട് വീട്ടിൽ പോകാൻ വേണ്ടിയാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് ബാലാവകാശ കമ്മീഷന് നൽകിയ മൊഴി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും SAT ആശുപത്രിയിലും കഴിയുന്ന വിദ്യാർത്ഥികൾ ഡിസ്ചാർജ് ആയാൽ വിശദമായ മൊഴി ബാലാവകാശ കമ്മീഷൻ രേഖപ്പെടുത്തും. ചൈൽഡ് വെൽഫെയർ കമ്മറ്റിയും കുട്ടികളുടെ വിശദമൊഴി എടുത്ത ശേഷം ആയിരിക്കും പോലീസിന് റിപ്പോർട്ട് സമർപ്പിക്കുക