കാമുകി 2 കുട്ടികളുടെ അമ്മ, ഇൻസ്റ്റ വഴി പരിചയം; കറങ്ങി നടക്കാൻ 19 കാരൻ കാർ മോഷ്ടിച്ചു, രൂപമാറ്റം വരുത്തി; അറസ്റ്റിൽ

1884
Advertisement

മൂവാറ്റുപുഴ: കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ച യുവാവ് പിടിയിൽ. മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പായിപ്ര പേണ്ടാണത്തു വീട്ടില്‍ 19കാരൻ അല്‍ സാബിത്തിനെ തിരുവനന്തപുരത്തു നിന്നാണ് എറണാകുളം മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ നിന്ന് എത്തിച്ച കാർ തിരുവനന്തപുരത്ത് എത്തി രൂപ മാറ്റം വരുത്തി, നമ്പർപ്ലേറ്റും മാറ്റിയാണ് ഉപയോഗിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയുമായി പ്രണയത്തിലായിരുന്ന യുവാവ് ഇവർക്കൊപ്പം കറങ്ങി നടക്കാനാണ് കാർ മോഷ്ടിച്ചത് എന്നാണ് പൊലീസിന് നൽകിയ മൊഴി.

കരുട്ടുകാവു ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ജൂലായ് നാലിന് വെളുപ്പിന് മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയാണ് സാബിത്ത് ഉപയോഗിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പെണ്‍സുഹൃത്തും ഒന്നിച്ചായിരുന്നു യാത്രകള്‍. വാഹനത്തിന് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പികൂടിയത്.

Advertisement