തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ മകൻ മർദ്ദിച്ചു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു.വെൺപകൽ
സ്വദേശിയായ സുനിൽ കുമാറാണ് മരിച്ചത്.മകൻ ഷിജോയ് സാമുവലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മകന് മാനസിക പ്രശ്‌നമുള്ളതിനാൽ സുനിൽ കുമാറും ഭാര്യയും കാഞ്ഞിരംകുളത്തു മകളുടെ വീട്ടിലായിരുന്നു താമസം.എന്നാൽ ഇക്കഴിഞ്ഞ പതിനൊന്നാം തീയതി ഭക്ഷണം നൽകാനെത്തിയപ്പോഴായിരുന്നു ഷിജോയ് സാമുവൽ സുനിൽകുമാറിനെ ആക്രമിച്ചത്.അയൽവാസികൾ
ആശുപത്രിയിൽ എത്തിച്ചപ്പോൾ വീണു പരിക്കേറ്റുവെന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാൽ
ചികിത്സയിരിക്കെ ഭാര്യയോട് മകൻ മർദ്ദിച്ച വിവരം വെളിപ്പെടുത്തി.ഇതിനു പിന്നാലെ ഭാര്യയുടെ
മൊഴി രേഖപ്പെടുത്തി ഷിജോയ് സാമുവലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.