പുരക്കുമേല്‍ ചാഞ്ഞമരങ്ങള്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി എകെ സശീന്ദ്രനും തോമസ് കെ തോമസിനും അന്ത്യശാസനം

52
Advertisement

തിരുവനന്തപുരം. എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ
തോമസിനും NCP അജിത് പവാർ വിഭാഗത്തിൻെറ അന്ത്യശാസനം.ഒരാഴ്ച്ചക്കകം MLA സ്ഥാനം
രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കാനുളള നടപടി എടുക്കുമെന്നാണ് പ്രഫുൽ പട്ടേൽ അയച്ച കത്തിലെ ഭീഷണി.എന്നാൽ പ്രഫുൽ
പട്ടേലിൻെറ കത്തിന് പാർട്ടി ഭരണഘടനയുടെ പിൻബലം പോലുമില്ലെന്നാണ് ശശീന്ദ്രൻെറ
പ്രതികരണം

NCPയിലെ പിളർപ്പിൽ ശരത് പവാറിനൊപ്പം നിൽക്കുന്നവർ എന്ന നിലയിലാണ് മന്ത്രി എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസിനും
അജിത് പവാർ വിഭാഗം അന്ത്യശാസനം നൽകിയിരിക്കുന്നത്.പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഇരുനേതാക്കളുംശരത്
പവാറിൻെറ പാർട്ടിയിൽ ചേർന്നവിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെന്നും ഈ
സാഹചര്യത്തിൽ എം.എൽ.എ സ്ഥാനം രാജി വെക്കണമെന്നാണ് അജിത് പവാർ വിഭാഗം
നേതാവ് പ്രഫുൽ പട്ടേൽ അയച്ച കത്തിൽ പറയുന്നത്.കത്ത് ലഭിച്ച് ഒരാഴ്ച്ചക്കകം MLA
സ്ഥാനം രാജിവെക്കണമെന്നും അല്ലാത്തപക്ഷം കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാൻ
നടപടി സ്വീകരിക്കുമെന്നും മെയ് 20ന് അയച്ച കത്തിൽ പറയുന്നുണ്ട്.എന്നാൽ അജിത് പവാർ
വിഭാഗത്തിൻെറ അന്ത്യശാസനം NCP സംസ്ഥാന ഘടകം കണക്കിലെടുക്കുന്നില്ല.വർക്കിങ് പ്രസിഡൻ്റ് പദവി NCPയുടെ ഭരണ ഘടനയിലില്ല. അതുകൊണ്ട് തന്നെപ്രഫുൽ പട്ടേലിൻ്റെ കത്തിന് പാർട്ടി ഭരണഘടനയുടെ പിൻബലം പോലുമില്ലെന്നാണ്.NCP
സംസ്ഥാന ഘടകത്തിൻെറ പ്രതികരണം

എന്നാൽ എ കെ ശശീന്ദ്രനെയും,തോമസ് കെ തോമസിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാനാണ്
അജിത് പവാർ പക്ഷത്തിൻെറ തീരുമാനം

Advertisement