കീം,പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സുപ്രീംകോടതി

25
Advertisement

ന്യൂഡെല്‍ഹി.കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായുള്ള ഹർജിയിൽ പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സുപ്രീംകോടതി. വിദഗ്ധസമിതി റിപ്പോർട്ട് പ്രകാരമാണ് മാറ്റം വരുത്തിയതെന്ന് ഹർജിക്കാർ. പരീക്ഷാഫലത്തിന് ഒരു മണിക്കൂര്‍ മുമ്പുമാത്രമാണ് പ്രോസ്പെക്ടസ് മാറ്റം വരുത്തിയതെന്ന് CBSE വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയിൽ. ഹർജികൾ നാളെ വീണ്ടും പരിഗണിക്കും.

ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം പരീക്ഷഫലത്തിന് ഒരു മണിക്കൂർ മുൻപാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയതെന്ന് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹർജിയെ എതിർത്ത് സുപ്രീംകോടതിയിൽ അറിയിച്ചു.പഴയ രീതി പ്രകാരം സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന് കേരള സിലബസ് വിദ്യാർത്ഥികൾ കോടതിയിൽ.സംസ്ഥാനത്തിന് പ്രോസ്പെക്ടസില്‍ മാറ്റം വരുത്താമെന്നും കേരള സിലബസ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ വാദിച്ചു. പുന ക്രമീകരിച്ച റാങ്ക് പട്ടിക പുറത്തിറങ്ങിയെന്നും പ്രവേശനടപടികളിലേക്ക് കടന്നുവെന്നും സിബിഎസ്ഇ അറിയിച്ചതോടെയാണ് വിഷയത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചത്.

പ്രവേശന നടപടിയെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സുപ്രീംകോടതി. സർക്കാർ നയമല്ല നടപ്പിലാക്കിയ രീതിയാണ് പ്രശ്നം എന്നും കോടതി നിരീക്ഷിച്ചു.കേരളത്തിൽ ഇതൊരു വലിയ പ്രശ്നമായിരിക്കുകയാണെന്ന് കേരള സിലബസ് വിദ്യാർത്ഥികൾ അറിയിച്ചതോടെയാണ് ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്. സംസ്ഥാന വിദ്യാർത്ഥികളോടുള്ള വിവേചനം കോടതിക്ക് മനസ്സിലായി എന്ന് കേരള സിലബസ് വിദ്യാർത്ഥികളുടെ അഭിഭാഷകൻ പ്രതികരിച്ചു.

നീതിപൂർണമായ ഒരു മാർക്ക് ഏകീകരണ പ്രക്രിയ കൊണ്ടുവരണമെന്നാണ് കേരള സിലബസ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം

Advertisement