പ്രവാസി സുവർണ്ണ-‘മികവ് -25’പുരസ്കാരങ്ങൾ

21
Advertisement


തിരുവനന്തപുരം: കേരളാ പ്രദേശ പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ‘പ്രവാസി സുവർണ്ണ പുരസ്കാരം’ സൂര്യപ്രഭ ഗ്രൂപ്പ് എം ഡി കെ പി മോഹനും മികച്ച പ്രവർത്തനത്തിനുള്ള ‘മികവ് -25’ പുരസ്‌കാരം  ടി ജെ മാത്യുവിനും ലഭിച്ചു.
ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ   കോൺഗ്രസ് നേതാവ് കെ മുരളീധരൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, ഡോ. ജിജി തോംസൺ, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ, അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ്, വിഎസ് ശിവകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement