ന്യൂഡെല്‍ഹി. നിമിഷ പ്രിയയുടെ വധ ശിക്ഷ നീട്ടിവക്കാൻ യെമനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ഇടപെടാൻ പരിമിതി ഉണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ.
വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി. തൽ സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതി നിർദ്ദേശം നൽകി. വെള്ളിയാഴ്ച ഹർജി സുപ്രിം കോടതി വീണ്ടും പരിഗണിക്കും.
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ഇടപെടല്‍ നടത്താൻ പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കേന്ദ്രത്തിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കിട്ട രമണിയാണ് കേന്ദ്ര നിലപാട് കോടതിയെ അറിയിച്ചത്.നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവക്കണം എന്നു ആവശ്യപ്പെട്ടു യെമനിലെ പ്രോസിക്യൂട്ടറിന് കത്ത് അയച്ചിട്ടുണ്ട്.ഒരു ഷെയ്ക്ക് വഴിയും ഒത്തു തീർപ്പ് ചർച്ചകൾക്ക് ശ്രമിച്ചു.
ദയധനം സ്വീകരിക്കാൻ തയ്യാറാകാതെ മറ്റ് ചർച്ചകളിൽ കാര്യം ഇല്ലെന്നും,ഇതുവരെയും ഒരു ഫലവും ഉണ്ടായില്ല എന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും അറ്റോർണി ജനറൽ സുപ്രിം കോടതിയിൽ ഉറപ്പ് നൽകി.
നിമിഷപ്രിയയെ രക്ഷിക്കാൻ കഴിയുമെന്ന ശുഭപ്തി വിശ്വാസം ഉണ്ടെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ.വിഷയത്തിൽ എടുത്ത നടപടികൾ സംബന്ധിച്ച് കേന്ദ്രത്തോട് തലസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട ജസ്റ്റിസ് മരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ച്, കേസ് വരുന്ന വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും എന്നു അറിയിച്ചു.
മിഡിൽ ഈസ്റ്റ് ന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറിയും കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ എത്തി