തിരുവനന്തപുരം.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറത്തിൻ്റെ പേരിൽ ഫേസ്ബുക്ക് പോസ്റ്റ്.
സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളിൽ ഒന്നും ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം ഇല്ലാത്തത് ചോദ്യം ചെയ്താണ് ഫേസ്ബുക്ക് കുറിപ്പ്.പാദപൂജ വിഷയത്തിൽ പ്രതികരണമില്ല.ഗവർണറെ എസ്എഫ്ഐ കൊല്ലും എന്നു പറഞ്ഞിട്ടും പ്രതികരണമല്ല.
സദാനന്ദൻ മാസ്റ്ററെ ചെന്നിത്തല അപമാനിച്ചിട്ടും പ്രതികരണമില്ല.
കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളി എന്നാണ് സേവ് ബിജെപി ഫോറത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിക്കുള്ളിൽ നടക്കുന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലാണ് സേവ് ബിജെപി ഫോറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നതും പ്രസക്തം.
Home News Breaking News കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളീ, രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറത്തിൻ്റെ പേരിൽ ഫേസ്ബുക്ക് പോസ്റ്റ്