ആലുവ. ലോഡ്ജിൽ കർണാടക സ്വദേശി മരിച്ച നിലയിൽ കാണപ്പെട്ടു. കർണാടക സ്വദേശി അബ്ദുൾ സലാം എന്ന 63 കാരനെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. റിയൽ എസ്റ്റേറ്റ് ബിസിനസിനെന്ന പേരിൽ ഏപ്രിൽ 19 മുതൽ ഇവിടെ മുറിയെടുത്തിരുന്നതാണ്. രണ്ട് ദിവസമായി മുറി തുറന്നിരുന്നില്ല.
തുടർന്ന് ദുർഗന്ധമനുഭവപ്പെട്ടതോടെ പോലീസ് എത്തി മുറി പൊളിച്ച് അകത്തു കടക്കുകയായിരുന്നു. കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലാണ് ഉച്ചയ്ക്കു ശേഷം മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയയ്ക്കും.