നിമിഷ പ്രിയ കേസ്,
കാന്തപുരത്തിൻ്റെ ഇടപെടലിനെ തുടർന്ന് സുപ്രധാനമായ അടിയന്തര യോഗം യമനിൽ

970
Advertisement

കോഴിക്കോട്.നിമിഷ പ്രിയ കേസ്
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് സുപ്രധാനമായ അടിയന്തര യോഗം യമനിൽ പുരോഗമിക്കുന്നു

കാന്തപുരത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതർ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

നോർത്ത് യമനിൽ നടക്കുന്ന അടിയന്തര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുക്കുന്നത്.

Advertisement