വാർത്താനോട്ടം

49
Advertisement

2025 ജൂലൈ 14 തിങ്കൾ

🌴കേരളീയം🌴

🙏 സംസ്ഥാന സര്‍ക്കാര്‍ എന്‍ജിനിയറിങ് പ്രവേശന നടപടികള്‍ ആരംഭിച്ചെങ്കിലും ഹൈക്കോടതി വിധി ചോദ്യംചെയ്ത് കേരള സിലബസുകാര്‍ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. റാങ്ക് പട്ടികയിലെ പത്തു വിദ്യാര്‍ത്ഥികളുടെ പേരിലാവും ഹര്‍ജി.

🙏 കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം തടയണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍വ്വകലാശാലയെ സമരക്കാര്‍ യുദ്ധക്കളമാക്കിയെന്നാണ് ആക്ഷേപം.

🙏 പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 57 വയസുകാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 46 പേരാണ് സമ്പര്‍ക്കപ്പട്ടികയി
ലുള്ളത്.

🙏 സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ തിയറ്ററുകളിലേക്ക്. ചിത്രം ജൂലൈ 17ന് തിയറ്റുകളില്‍ എത്തും. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്.

🙏 ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു മുമ്പിലെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

🙏 കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദന്‍ രാജ്യസഭയിലേക്ക്. ഇദ്ദേഹം ഉള്‍പ്പെടെ നാലുപേരെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

🙏 സാംസ്‌ക്കാരിക
സ്ഥാപനങ്ങളില്‍ പെണ്‍പേര് ഉള്ളത് പുന്നയൂര്‍ക്കുളത്തെ കമലസുരയ്യ സ്മാരകം മാത്രമെന്ന് സാമൂഹികപ്രവര്‍ത്തകയും ‘സൊലേസ്’ സ്ഥാപകയുമായ ഷീബാ അമീര്‍. സാഹിത്യ അക്കാദമിയുടെ പ്രധാനവേദിക്ക് എം.ടി. വാസുദേവന്‍നായരുടെ പേരിടാന്‍ തീരുമാനിച്ചപ്പോഴാണ് ഇത് ചര്‍ച്ചയായത്.

🙏 ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തില്‍ കെ എസ് ആര്‍ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്ത വിവാദ നടപടി പിന്‍വലിച്ചതില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കെ എസ് ആര്‍ ടി സിയിലെ വിവാദമായ സസ്പെന്‍ഷന്‍ നടപടി വിഷയത്തില്‍ രണ്ട് വശങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു.

🙏 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയിലായി. പത്തനംതിട്ട അടൂര്‍ സ്വദേശി മുഹമ്മദ് സബീറാണ് പിടിയിലായത്. മൂന്ന് ഗ്രാം കഞ്ചാവാണ് സബീറില്‍നിന്ന് പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

🙏 40 വര്‍ഷം മുമ്പ് 2 പേരെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് പൊലീസില്‍ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, തിരുവമ്പാടി പോലീസ് രേഖാചിത്രം തയ്യാറാക്കി.

🇳🇪 ദേശീയം 🇳🇪

🙏 കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ. സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചുചേര്‍ത്തത്. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകും.

🙏 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാംശു ശുക്ലയും മറ്റ് ആക്സിയം 4 സംഘാംഗങ്ങളും ഇന്ന് മടങ്ങും. ദൗത്യം അവസാനിക്കുന്നതിന് മുന്നോടിയായി ആക്സിയം 4 സംഘത്തിന് നിലയത്തില്‍ വച്ച് എക്സ്പെഡിഷന്‍ 73 ക്രൂ യാത്രയയപ്പ് നല്‍കും. രാത്രി 7:25-നാണ് വിടവാങ്ങല്‍ ചടങ്ങ് ആരംഭിക്കുക.

🙏 ട്രെയിന്‍ യാത്രയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വന്‍ വിജയമാണ്. ഒരു കോച്ചില്‍ നാലും എഞ്ചിനില്‍ 6 ഉം ക്യാമറകള്‍ വീതം ഘടിപ്പിക്കും.

🙏 തമിഴ്നാട് തിരൂവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപ്പിടിച്ചു. ചെന്നൈയില്‍നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപ്പിടിച്ചത്. രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ഡീസല്‍ കയറ്റിവന്ന വാഗണുകളാണ് കത്തിയത്.

🇦🇺 അന്തർദേശീയം 🇦🇽

🙏 പാകിസ്താന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കും സ്വയംരക്ഷയ്ക്കും മാത്രമുള്ളതാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ശനിയാഴ്ച ഇസ്ലാമാബാദില്‍ പാകിസ്താനി വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

🙏 ബലൂചിസ്ഥാനിലുട
നീളം നടന്ന വ്യാപകമായ സായുധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് ((ബിഎല്‍എഫ്) ഏറ്റെടുത്തു. രണ്ട് ദിവസത്തിനുള്ളില്‍ 84 ആക്രമണങ്ങള്‍ നടത്തിയെന്നും ഓപ്പറേഷന്‍ ബാം വിജയമായിരുന്നുവെന്നും ബിഎല്‍എഫ് അവകാശപ്പെട്ടു.

🙏 ടേക്ക് ഓഫിന് പിന്നാലെ ബ്രിട്ടനിലെ സൗത്തെന്‍ഡ് വിമാന താവളത്തില്‍ വിമാനം തകര്‍ന്ന് വീണ് അഗ്നിഗോളമായി. നെതര്‍ലാന്‍ഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്ക് തിരിച്ച ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ ബി 200 എന്ന ചെറു യാത്രാവിമാനമാണ് പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെ തകര്‍ന്ന് വീണത്.

കായികം🏏

🙏 ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റിന്റെ അവസാനദിനം 6 വിക്കറ്റ് കയ്യിലിരിക്കേ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 135 റണ്‍സ്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് എന്ന നിലയില്‍ നാലാം ദിനം രണ്ടാമിന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 192 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.

🙏 ഫിഫ ക്ലബ് ലോക കപ്പ് കിരീടം ചെല്‍സിക്ക്. ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പി.എസ്.ജിയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി കിരീടത്തില്‍ മുത്തമിട്ടത്. ചെല്‍സിക്കായി കോള്‍ പാല്‍മര്‍ ഇരട്ടഗോള്‍ നേടി.

🙏 ഇറ്റലിയുടെ ലോക ഒന്നാംനമ്പര്‍ താരം യാനിക് സിന്നറിന് വിംബിള്‍ഡണ്‍ കിരീടം. നാല് സെറ്റ് നീണ്ട വാശിയേറിയ ഫൈനലില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസിനെ തോല്‍പിച്ചാണ് സിന്നര്‍ കിരീടം നേടിയത്.

Advertisement