കോഴിക്കോട്. അത്തോളിയില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കുടക്കല്ലിന് സമീപം
പാറക്കണ്ടി സുരേഷിന്റെ വീട്ടിലെ ഗ്യാസാണ് പൊട്ടിത്തെറിച്ചത്. രാത്രിയാണ് സംഭവം. പൊട്ടിത്തെറിയില്‍ സിലിണ്ടര്‍ പല ഭാഗങ്ങളായി ചിതറി തെറിച്ചു. അടുക്കളയിലെ സാധന സാമഗ്രികള്‍ക്ക് കേടുപാടുകള്‍ പറ്റിയെങ്കിലും, ആര്‍ക്കും പരിക്കില്ല
വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തിയിരുന്നു.