നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കാൻ ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

Advertisement

കോഴിക്കോട്. യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കാൻ ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. യമനിലെ പ്രധാന സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് മുഖാന്തരം നോർത്ത് യമൻ ഭരണകൂടവുമായി സംസാരിച്ചു. നിമിഷ പ്രിയയുടെ കുടുംബവുമായും എപി അബൂബക്കർ മുസ്‌ലിയാർ ബന്ധപ്പെട്ടു. കൊല്ലപ്പെട്ട യമൻ പൗരൻ തലാലിൻ്റെ കുടുംബം മാപ്പ് നൽകിയാൽ വധ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. ദയാധനം സ്വീകരിച്ച് മാപ്പ് ലഭിക്കാനുള്ള സാധ്യതയാണ് പണ്ഡിതർ മുഖാന്തരം തേടുന്നതെന്ന് മർക്കസ് അറിയിച്ചു. ഈ മാസം 16 ന് വധശിക്ഷ നടപ്പാക്കുമെന്നാണ് യമൻ ഭരണകൂടത്തിന്റെ അറിയിപ്പ്. നിമിഷ പ്രിയയുടെ മോചനം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് കുടുംബം.

Advertisement