മകളുടെ ചികിത്സയ്ക്കായി മെഡിക്കൽകോളജിൽ എത്തിയ പിതാവ് ആശുപത്രിയിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു മരിച്ചു

530
Advertisement

തിരുവനന്തപുരം .മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽകോളജിൽ എത്തിയ പിതാവ് ആശുപത്രിയിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു മരിച്ചു.

കൊല്ലം പരവൂർ നെടുങ്ങോലം പാറയിൽ ക്കാവ് ക്ഷേത്രത്തിനു സമീപം സുനിൽ ഭവനിൽ എസ്.കെ.സുനിൽ (46) ആണ് മരിച്ചത്. മെയ് 23 നാണ് മെഡിക്കൽ കോളജ് ക്യാംപസിനുള്ളിലെ മരത്തിന്റെ ശിഖരം തലയിൽ വീണത്. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ സുനിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ചു.

Advertisement