2025 ജൂലൈ 13 ഞായർ
👉തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ചരക്ക് ട്രയിൻ തീപിടിച്ചു.10 ഓളം കോച്ചുകളിലേക്ക് തീ പടർന്നു.തീ അണയ്ക്കാൻ ശ്രമം തുടരുന്നു. ട്രയിൻ ഗതാഗതം താറുമായി.
👉ബിജെപി മുൻ സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തു.
👉എറണാകുളത്ത് എലിപ്പനി ബാധിച്ച് നെട്ടൂർ സ്വദേശി രമ മരിച്ചു

👉നടനും മുൻ ആന്ധ്രാ എം എൽ എ യുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു .83 വയസായിരുന്നു.
👉നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 750-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
👉കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കുട്ടിയാനക്കുട്ടിയെ കരയ്ക്ക് കയറ്റി.

👉 ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചിക വർഷങ്ങളായി സ്ത്രീധന പീഢനം നേരിട്ടിരുന്നതായ വിവരങ്ങൾ പുറത്ത്
👉 സെക്രട്ടറിയറ്റിലെ വനിതാ സുരക്ഷാ ജീവനക്കാരിക്കു ഇന്നലെ രാത്രി പാമ്പ്
കടിയേറ്റതായി സംശയം
👉 തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ മെയ് 23 ന് മരകൊമ്പ് ഒടിഞ്ഞു വീണ് ചികിത്സയിലായിരുന്ന കൊല്ലം പരവൂർ സ്വദേശി എസ് കെ സുനിൽ മരിച്ചു.
👉ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഇന്ധന ചോർച്ച ഉണ്ടായതായി സംശയം

👉പേരൂർക്കടയിൽ വ്യാജ മോഷണ ഗൂഢാലോചന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആരോപണ വിധേയയായ ബിന്ദു സമരത്തിനൊരുങ്ങുന്നു.
👉 സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു.
👉 പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്.
👉മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു.

🌴കേരളീയം🌴
🙏സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചു.
🙏 ഭാരവാഹിപ്പട്ടികയെ ചൊല്ലി സംസ്ഥാന ബിജെപിയിലെ അമര്‍ഷം പുറത്തേക്ക്. പദവിയില്ലാത്തതിന്റെ എതിര്‍പ്പ് സൂചിപ്പിച്ച് വക്താക്കളായിരുന്ന യുവരാജ് ഗോകുലും ഉല്ലാസ് ബാബുവും ഫേസ്ബുക്ക് പോസ്റ്റിട്ടു. രാജീവ് ചന്ദ്രശേഖര്‍ കൃഷ്ണദാസ് പക്ഷത്തിന്റെ നേതാവായി മാറിയെന്നാണ് മുരളീധര പക്ഷത്തിന്റെ വിമര്‍ശനം.
🙏 ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചത്. എട്ട് മാറ്റങ്ങളോടെയാണ് സിനിമ എത്തുക. ഏറ്റവും അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

🙏 മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സ്‌കൂളിലെയും ഇടപ്പോണ്‍ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിലെയും പാദപൂജയില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
🙏 തൃശ്ശൂരിലും ‘പാദപൂജ’. മാള അന്നമനട വിവേകോദയം വിദ്യാമന്ദിറിലും കുട്ടികളെക്കൊണ്ട് റിട്ടയേര്‍ഡ് അധ്യാപികയുടെ കാല്‍ കഴുകിച്ചതായി പരാതി. ഗുരുപൂര്‍ണിമ ദിന ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് സംഭവമുണ്ടായത്.
🙏 കൊച്ചിയില്‍ പിടിയിലായ റിന്‍സി മുംതാസ് ഇടപാട് നടത്തിയവരുടെ ലിസ്റ്റ് പൊലീസിന് ലഭിച്ചു. സിനിമ മേഖലയിലെ പ്രമുഖര്‍ക്ക് വരെ റിന്‍സി ലഹരിയെത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. എംഡിഎംഎ മാത്രമല്ല കൊക്കെയ്നും സിനിമാക്കാര്‍ക്കായി എത്തിച്ചെന്ന് അന്വേഷണസംഘം പറയുന്നു. രാസലഹരിയുടെ സിനിമാ കണക്ഷനും ഉപയോഗിക്കുന്നവരുടെ ലിസ്റ്റും റിന്‍സി പൊലീസിന് കൈമാറിയിട്ടുണ്ട്.

🙏 പാലക്കാട് പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരന്‍ ആല്‍ഫ്രഡുമാണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ അവരുടെ അമ്മ എല്‍സി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. അമ്മ എല്‍സിയുടെ നില ഗുരുതരമാണ്.
🙏 തൊടുപുഴയില്‍ ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റത്തെ കുളമാവ് സ്വദേശി ഉന്മേഷ് (32), മകന്‍ ദേവ് എന്നിവരാണ് മരിച്ചത്. ഉന്മേഷിന്റെ മൃതദേഹം വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയിലും കുട്ടിയെ ബെഡ്റൂമിലുമാണ് കണ്ടെത്തിയത്.
🙏 വാഗമണില്‍ ഇലട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞ് കയറി നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

🙏 ആലപ്പുഴയില്‍ സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചു വീണ് പരിക്കേറ്റ സംഭവത്തില്‍ ആലപ്പുഴ – കഞ്ഞിപ്പാടം റൂട്ടില്‍ ഓടുന്ന അല്‍ അമീന്‍ ബസ്സിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ ജയകുമാര്‍, കണ്ടക്ടര്‍ സുഭാഷ് എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്.
🙏 സംസ്ഥാനത്ത് ഈ മാസം പതിനാറാം തീയതി വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ 16 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
ദേശീയം
🙏അഹമ്മദാബാദ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ 171 വിമാനം പൈലറ്റ് മനപ്പൂര്‍വം അപകടത്തില്‍പ്പെടുത്തിയതാകാമെന്ന അതീവ ഗുരുതരമായ ആരോപണവുമായി വ്യോമയാന വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍. ഇന്ത്യയിലെ പ്രമുഖ വ്യോമയാന വിദഗ്ധരില്‍ ഒരാളാണ് ഇദ്ദേഹം.

🙏 അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളി പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരില്‍ കുറ്റം ചാര്‍ത്താനുള്ള നീക്കമാണിതെന്നും അന്വേഷണത്തില്‍ യാതൊരു സുതാര്യതയുമില്ലെന്നും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആരോപിച്ചു.
🙏 തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങള്‍ മാറ്റിയാണ് പുതിയ പരിഷ്‌കാരം. ഇനി അര്‍ദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക.
🙏 റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് ഉല്‍പാദനം കൂട്ടാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്ത് അപൂര്‍വ ലോഹങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ ചൈന, ഏഴ് അപൂര്‍വ ലോഹങ്ങള്‍ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ഏപ്രിലില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം.

🙏 ഇന്ത്യയുടെ തദ്ദേശീയ മിസൈലായ അസ്ത്ര മാര്‍ക്ക് 1 വിജയകരമായി പരീക്ഷിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍. ഇന്ത്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് അസ്ത്ര പരീക്ഷിച്ചത്.
🙏 പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും, ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മന്‍ കീ ബാത് ടാലന്റ് ഹണ്ട് സീസണ്‍ 5 ന്റെ ഫൈനല്‍ മത്സരം ഇന്ന് നടക്കും.
🙏 പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത ഐഐഎമ്മിലെത്തിയ യുവതിയെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വച്ച് പീഡനത്തിനിരയായ കേസില്‍ വഴിത്തിരിവ്. പീഡനത്തിനിരയായിട്ടില്ലെന്നും മകള്‍ സുഖമായിരിക്കുന്നുവെന്നും പിതാവ് വെളിപ്പെടുത്തി.

അന്തർദേശീയം
🙏 നിയമലംഘനം നടത്തിയ വിമാനക്കമ്പനികള്‍ക്ക് സൗദി സിവില്‍ ഏവിയേഷന്‍ 28 ലക്ഷം റിയാല്‍ പിഴ ചുമത്തി. ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ കണ്ടത്തിയ 87 നിയമലംഘനങ്ങള്‍ക്കാണ് ഇത്രയും തുക പിഴ ചുമത്തിയതെന്ന് ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.
🙏 ഈ വര്‍ഷത്തെ ഹജ്ജിലെ അവസാന തീര്‍ഥാടക സംഘത്തിന് സൗദി എയര്‍ലൈന്‍സ് യാത്രയയപ്പ് നല്‍കി. മദീനയിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഇന്തോനേഷ്യയിലേക്കുള്ള അവസാന ഹജ്ജ് വിമാനത്തിലെ തീര്‍ഥാടകരെയാണ് ഹൃദ്യമായി യാത്രയാക്കിയത്.
🙏 ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കുത്തനെ കുറച്ചു. എക്‌സിന്റെ എല്ലാ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും 48 ശതമാനമാണ് വെട്ടിക്കുറച്ചത്.

🙏 യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും 30 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതുകൊണ്ടാണ് പകര തീരുവ പ്രഖ്യാപിക്കുന്നതെന്നും ഓഗസ്റ്റ് 1 ന് ഇത് നടപ്പിലാകുമെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ വ്യക്തമാക്കി.
🙏 അമേരിക്കന്‍ നടിയും അവതാരകയുമായ റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടെക്സസ് വെള്ളപ്പൊക്കത്തിനു പിന്നാലെ ട്രംപ് ഭരണകൂടം കാലാവസ്ഥ പ്രവചന ഏജന്‍സികളെ കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ച് റോസി ഒ’ഡോനല്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

🏏 കായികം 🏏
🙏 ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 387 റണ്‍സിന് മറുപടിയായി 145ന് 3 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 387 റണ്‍സിന് ഓള്‍ ഔട്ടായി.
🙏 വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്കിന്. ഇന്നലെ നടന്ന ഫൈനലില്‍ അമേരിക്കയുടെ 13-ാം സീഡ് അമാന്‍ഡ അനിസിമോവയെ കീഴടക്കിയാണ് സ്വിയാടെക്ക് കന്നി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്.