വഴിക്കടവ്. .വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി നാലു വയസ്സുകാരൻ മരിച്ചു. വാഗമൺ വഴിക്കടവിലെ ചാർജിംഗ് സ്റ്റേഷനിലായിരുന്നു അപകടം. നേമം സ്വദേശികളുടെ മകനായ അയാനാണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ അമ്മയ്ക്ക് പരിക്കേറ്റു. പാലാ പോളി ടെക്നിക്ക് അധ്യാപികയായ അമ്മ ആര്യ മോഹൻ കോട്ടയത്ത് ചികിത്സയിലാണ്. കാര്‍ ചാര്‍ജ്ജിംങിന് കൊടുത്ത ശേഷം ഒരു കസേരയില്‍ ഉറങ്ങിയ അയാനെ മടിയില്‍വച്ച് ഇരിക്കുകയായിരുന്നു ആര്യ. ചാര്‍ജ്ജിംങിനായി വന്നകാര്‍ അശ്രദ്ധമായി ഇടിച്ചുകയറുകയായിരുന്നു. കെട്ടിടത്തോട് ചേര്‍ന്ന് ഞെരിഞ്ഞമരുകയായിരുന്നു ഇരുവരും.