തിരുവനന്തപുരം: സാൽവേഷൻ ആർമിയുടെ പുതിയ ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ റാണി ഫൂല പ്രധാൻ എന്നിവരുടെ സ്ഥാനാരോഹണ ശുശ്രൂഷ നാളെ (13/7/2025) നടക്കും.
കവടിയാർ കമ്മീഷണർ പി ഇ ജോർജ് മെമ്മോറിയൽ ചർച്ചിൽ നടക്കുന്ന ശുശ്രൂഷയിൽ
മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ്ബ് ജോൺ ജോസഫ് അധ്യക്ഷനാകും. ഉച്ചയ്ക്ക് 2.30 ന്
പുതിയ സംസ്ഥാന നേതാക്കളെ സ്വീകരിച്ച് ദേവാലയത്തിലേക്കാനയിക്കും.
കമ്മീഷണർ എംസി ജെയിംസിൻ്റെ പ്രാർത്ഥനയോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്. മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ്ബ് ജോസഫ് പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തും.തുടർന്ന് കമ്മീഷണർമാരായ വിൽഫ്രഡ് വറുഗീസ്, പ്രേമാവിൽഫ്രഡ് എന്നിവർ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സാൽവേഷൻ ആർമി ജനറൽ ലിൻഡൻ ബക്കിംഗ്ഹാമിൻ്റെ സന്ദേശം ചടങ്ങിൽ കമ്മീഷണർ വിൽഫ്രഡ് വറുഗീസ് വായിക്കും. സെൻട്രൽ ചർച്ച് ഗായക സംഘം സ്വാഗത ഗാനം ആലപിക്കുമ്പോൾ പുതിയ നേതാക്കൾക്ക് സംസ്ഥാനത്തിൻ്റെ സ്വീകരണം നൽകും.മേജർ ആശാ ജസ്റ്റിൻ, ലെഫ്.കേണൽ ഡേവിഡ്സൺ വർഗീസ്, ജൂനി കോശി മറിയം, ശ്യം അരുവിക്കര, പോൾ രാജ് കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും.കേണൽ റാണി ഫൂലെ പ്രധാൻ മറുപടി പ്രസംഗം നടത്തും. കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ തിരുവചന സന്ദേശം നൽകും. ലെഫ്.കേണൽ ജോസ് പി മാത്യു, ലെഫ്.കേണൽ സജൂഡാനിയേൽ, ലെഫ്.കേണൽ സി.ജെ ബെന്നി മോൻ, ലെഫ്.കേണൽ എൻ ഡി ജോഷ്വാ എന്നിവർ സംബന്ധിക്കും. ലെഫ്.കേണൽ സോണിയാ ജേക്കബ് സമാപന പ്രാർത്ഥന നടത്തും.സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ആശീർവദിക്കും.
ഒഡീഷയിലെ കണ്ഡമൽ സ്വദേശികളായ കേണൽ പ്രകാശ് ചന്ദ്ര പ്രധാനും കേണൽ റാണി ഫൂലെ പ്രധാനും ‘ബിൽഡേഴ്സ് ഓഫ് കിംഗ്ഡം’ സെഷനിൽ ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഓഫീസർ ട്രെയിനിംഗ് കോളജിൽ നിന്നും വൈദീക പഠനം പൂർത്തികരിച്ച് 1998 മെയ് 10ന് അധികാരപത്രം സ്വികരിച്ചു. തുടർന്ന് കോർ ഓഫീസർ, ഡിവിഷണൽ യൂത്ത് സെക്രട്ടറി, ഡിവിഷണൽ സെക്രട്ടറി, എച്ച് ഐ വി ടെറിട്ടോറിയൽ പ്രോഗ്രാം കോർഓനേറ്റർ, ഫിനാൻസ് ഡിപ്പാർട്ട്മെൻ്റ്, പ്രോപ്പർട്ടി അസിസ്റ്റൻ്റ്, പ്രോജക്ട് ഓഫീസർ, പ്രോഗ്രാം സെക്രട്ടറിയുടെ സെക്രട്ടറി , ബിസിനസ് അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2021 നവംബർ ഒന്ന് മുതൽ ഇന്ത്യാ ഈസ്റ്റേൺ ടെറിട്ടറിയുടെ (മിസ്സോറാം ) മുഖ്യ കാര്യദർശിയായും വനിതാ ശുശ്രൂഷകളുടെ സെക്രട്ടറിയായും പ്രവർത്തിച്ച ശേഷമാണ് 330 ൽ അധികം പളളികളും നിരവധി സ്ഥാപനങ്ങളുമുള്ള കേരളത്തിലെ സാൽവേഷൻ ആർമി സഭയുടെ നേതൃത്വത്തിലേക്ക് ഇരുവരും പ്രവേശിക്കുന്നത്.