ആലുപ്പുഴ. ബിജെപി നേതാവിന് വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം വിവാദമാകുന്നു.
നൂറനാട് ഇടപ്പോൺ വിവേകാനന്ദ സ്കൂളിലാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന് പാദപൂജ നടത്തിയത്.
കണ്ണൂരിലും മാവേലിക്കരയിലും നടന്ന പാദപൂജകളും വിവാദമാവുകായാണ്.
ആലപ്പുഴ നൂറനാട് ഇടപ്പോൺ വിവേകാനന്ദ വിദ്യാപീഠിലാണ് ബിജെപി നേതാവിന് പാദപൂജ.
ബിജെപി ജില്ലാ സെക്രട്ടറിയും നൂറനാട് പഞ്ചായത്തംഗവുമായ അഡ്വ. കെ കെ അനൂപിന്റെ പാദത്തിൽ വിദ്യാർത്ഥികളെ കൊണ്ട് പൂജ ചെയ്യിച്ചു. ഗുരുപൂർണിമ ദിനത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിക്കുന്ന പരിപാടിയിലാണ് ബിജെപി നേതാവിനെയും ക്ഷണിച്ചത്. അഭിഭാഷകനെന്ന നിലയിലാണ് ക്ഷണമെന്ന് സ്കൂൾ അധികൃതരുടെ വിശദീകരണം. ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠിലും പാദപൂജയും കാൽകഴുകലും നടന്നു. വിദ്യാർത്ഥികളെ കൊണ്ടാണ് പാദപൂജ ചെയ്യിച്ചത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിലാണ് പാദപൂജയെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ചാതുർവർണ്യ വ്യവസ്ഥിതിയുടെ പൂർത്തീകരണമാണ് ആർഎസ്എസ് ലക്ഷ്യമെന്നും എസ്എഫ്ഐ.
മാവേലിക്കര വിദ്യാദിരാജ വിദ്യാപീഠത്തിലും കുട്ടികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു.
പരിപാടി നടന്ന സ്കൂളുകളിലേക്ക് എസ്എഫ്ഐ തിങ്കളാഴ്ച്ച പ്രതിഷേധ മാർച്ച് നടത്തും