തിരുവനന്തപുരം.കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ.
കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണ നൽകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുന്ന ഫോർമുല നടപ്പാക്കുമെന്ന് മന്ത്രി ആര് ബിന്ദു. വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്ന് എസ്എഫ്ഐ
നിലവിലെ കീമിലെ ഘടന സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അനുകൂലവും തങ്ങളോട് അനീതി കാണിക്കുന്നതും ആണെന്നുമാണ് കേരള സിലബസിലെ വിദ്യാർത്ഥികൾ പരാതി. നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ അത് മാറ്റണം. സർക്കാർ വരുത്തിയ മാറ്റം നീതിയുക്തമായിരുന്നു. എന്നാൽ അത് നടപ്പാക്കാതെ വന്നു.
ആദ്യം റാങ്ക് ലിസ്റ്റ് വന്ന് പിന്നീട്
പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സുപ്രീം കോടതിയിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മലയാള ഐക്യവേദി അറിയിച്ചു
കീമിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു // സർക്കാരിനെതിരെ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു // സർക്കാർ തീരുമാനം റിസൾട്ടിനെ ബാധിച്ചിട്ടില്ല //അടുത്തവർഷം ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഫോർമുല നടപ്പാക്കുമെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി
കോടതിയെ സമീപിക്കാനുള്ള എല്ലാ അവകാശവും വിദ്യാർത്ഥികൾക്കും ഉണ്ടെന്ന് എസ്എഫ്ഐ. ഒരു മാനദണ്ഡ പ്രകാരം റാങ്ക് ലിസ്റ്റ് പുറത്തുവിട്ടിട്ട് ചിലരുടെ എതിർപ്പ് പ്രകാരം അത് റദ്ദാക്കിയതിൽ കോടതിയെ സമീപിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും എന്നാണ് കേരള സിലബസ് വിദ്യാർത്ഥികളുടെ ആവശ്യം.