വാർത്താനോട്ടം

467
Advertisement

2025 ജൂലൈ 12 ശനി

BREAKING NEWS

👉കൊല്ലത്ത് സഹകരണ ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ.
കേരളപുരം സ്വദേശിയായ രജിതാമോൾ (48) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

👉മിനി കാപ്പൻ രജിസ്ട്രാർ ആയി തല്ക്കാലത്തേക്ക് തുടരാൻ വിസിയുടെ നിർദ്ദേശം

👉ദേശീയ പാത നിര്‍മാണ നിരോധനത്തിനെതിരെ ഇടുക്കിയിലെ പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍.

👉 വെള്ളത്തൂവല്‍, അടിമാലി, പള്ളിവാസല്‍ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

👉 അടിമാലി പഞ്ചായത്തില്‍ എല്‍ഡിഎഫും ഹര്‍ത്താല്‍ ആചരിക്കും.

🌴 കേരളീയം 🌴

🙏 സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആര്‍കിടെക്ടര്‍, ഫാര്‍മസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025 ലെ റാങ്ക് പട്ടിക ഹൈക്കോടതി ഉത്തരവോടെയാണ് അസാധുവായത്.

🙏 സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ഹേമചന്ദ്രനെ കൊലപ്പെടുത്തി എന്ന് കണ്ടെത്തിയ ബീനാച്ചിയിലെ വീട്ടിലും മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനത്തിലുമാണ് നൗഷാദുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.

🙏 സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിസിമാരെ ഉപയോഗിച്ച് കാവിവത്കരണത്തിന് ശ്രമമെന്ന് വിമര്‍ശനം ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിന് അപരിചിതമായ സാഹചര്യമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

🙏 ബിജെപിക്ക് പുതിയ സംസ്ഥാന കമ്മറ്റി ആസ്ഥാനം.ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തി. ഇന്ന് രാവിലെ 11 മണിക്കാണ് സംസ്ഥാന ഓഫീസ് ഉദ്ഘാടനം. തുടര്‍ന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അമിത് ഷാ ഉദ്ഘാടനം ചെയ്യും.

🙏 കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഒന്‍പത് വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വിസിയുടെ ഓഫീസില്‍ അതിക്രമം കാണിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം.

🙏 ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കിയ പുതുപ്പള്ളിയിലെ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ഗവര്‍ണറെ ക്ഷണിച്ചതില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് പ്രതികരിച്ച ചാണ്ടി ഉമ്മന്‍ ഗവര്‍ണറുടെ പദവി മാത്രമാണ് താന്‍ പരിഗണിച്ചതെന്നും അഭിപ്രായപ്പെട്ടു.

🙏കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ അന്വേഷണം തുടങ്ങി വനം വകുപ്പ്. കേസില്‍ പരാതിക്കാരന് ഹാജരായി മൊഴി നല്‍കാന്‍ പട്ടിക്കാട് റേഞ്ച് ഓഫീസര്‍ നോട്ടീസ് നല്‍കി. അടുത്ത 21ന് നേരിട്ട് ഹാജരായി തെളിവുകളും രേഖകളും ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

🙏 പൊല്‍പ്പുള്ളി അത്തിക്കോട്ട് കാറിന് തീപിടിച്ച് നാലുപേര്‍ക്ക് പരിക്ക്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍(40) മക്കളായ അലീന(10) ആല്‍ഫിന്‍ (6) എമി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

🙏 വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി മുസ്ലീംലീഗ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായി വാങ്ങിയ ഭൂമി നിയമക്കുരുക്കില്‍. തൃക്കൈപ്പറ്റ വില്ലേജില്‍ വാങ്ങിയ ഭൂമിയില്‍ ഒരു ഭാഗം തോട്ടഭൂമി ആണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്മേല്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂവുടമകളില്‍നിന്ന് വിശദീകരണം തേടി.

🙏 ജൂലൈ മാസത്തില്‍ തീര്‍ത്ഥാടന യാത്രകളുമായി കെഎസ്ആര്‍ടിസി. കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്ലാണ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലേയ്ക്ക് യാത്രകള്‍ സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍, കാടാമ്പുഴ, മൂകാംബിക തുടങ്ങിയ ക്ഷേത്രങ്ങളിലേയ്ക്കാണ് ഈ മാസത്തിലെ യാത്രകള്‍.

🙏 കോഴിക്കോട് നിന്നും 15കാരിയെ തട്ടികൊണ്ടു പോയി വില്‍പ്പന നടത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍. ആസാം ബാര്‍പ്പെട്ട സ്വദേശി ലാല്‍ചാന്‍ ഷേഖാണ് പിടിയിലായത്. ഒന്നാം പ്രതി നസീദുല്‍ ഷേഖ് (21) ആണ് വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയത്.

🙏 കാസര്‍കോട് ബന്തടുക്കയിലെ കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച് ‘പാദപൂജ’ നടത്തിച്ചത് വിവാദത്തില്‍. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിലാണ് സംഭവമുണ്ടായത്.

🙏 വിവാഹം കഴിക്കുന്നതിനായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് കേരള ഹൈക്കോടതി പരോള്‍ അനുവദിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഈ അസാധാരണമായ ആനുകൂല്യം നല്‍കിയത്. തടവുകാരനെ പരിഗണിച്ചായിരുന്നില്ല ഈ വിധി. മറിച്ച്, തന്റെ പങ്കാളിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടും അയാളെ വിവാഹം കഴിക്കാന്‍ തയ്യാറായ ധീരയും സ്നേഹസമ്പന്നയുമായ പെണ്‍കുട്ടിയെ പരിഗണിച്ചാണ് ഈ ആനുകൂല്യം.

🙏 ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നു. നാളെ പകല്‍ 11നും 12നും മദ്ധ്യേയുള്ള കന്നി രാശി മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവില്‍ നിര്‍മ്മിക്കുന്നത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.

🙏 പാലക്കാട് കോട്ടായിയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്ന് ആലത്തൂര്‍ മുന്‍സിഫ് കോടതി വിധി. സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ മണ്ഡലം പ്രസിഡന്റ് മോഹന്‍കുമാര്‍ ഓഫീസിന് മേല്‍ അവകാശവാദം ഉന്നയിച്ച് നല്‍കിയ ഹര്‍ജി കോടതി തള്ളി.

🙏 കഞ്ചാവ് വില്പനയെന്ന പരാതിയെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 504 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡില്‍ താമസിക്കുന്ന അജിത് കുമാറാണ് (30) പിടിയിലായത്. ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ പിഎം സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

🙏 തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം കാരണമെന്ന് അമ്മ. ഇന്നലെ രാവിലെയാണ് ടെലി കമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടര്‍ ജയ്സണ്‍ അലക്സ് ജീവനൊടുക്കിയത്. ആറ് കോടിയുടെ ബില്ലില്‍ ഒപ്പിടാത്തതിന്റെ പേരില്‍ സമ്മര്‍ദമുണ്ടായെന്ന് അമ്മ പറഞ്ഞു.

🙏 ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. എറണാകുളം നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. മഴ നനയാതിരിക്കാന്‍ ഉയര്‍ത്തി വച്ച ലോറിയുടെ ഡംപ് ബോക്സിനടിയിലേക്ക് സുജില്‍ കയറി നിന്ന സമയത്ത് ഡംപ് ബോക്സ് നിലത്തേക്ക് പതിച്ചായിരുന്നു അപകടം.

🙏 മലയാളി തടവുകാരന്‍ തമിഴ്നാട്ടിലെ ജയിലില്‍ മരിച്ചു. രാമനാഥപുരം ജില്ലാ ജയിലില്‍ തടവിലായിരുന്ന തിരുവനന്തപുരം സ്വദേശി ബിജു ആണ് മരിച്ചത്. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

🇳🇪 ദേശീയം 🇳🇪

🙏 ഛത്തീസ്ഗഡില്‍ പിടികിട്ടാപ്പുള്ളികളായ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങി. ഇവര്‍ക്ക് സര്‍ക്കാര്‍ പദ്ധതി പ്രകാരം മുപ്പത്തേഴര ലക്ഷം രൂപ വീതിച്ച് നല്‍കുമെന്നും ഇതുവരെ സംസ്ഥാനത്ത് കീഴടങ്ങിയത് 1476 മാവോയിസ്റ്റുകള്‍ എന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കി.

🙏 നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം. ഓപ്പറേഷന്‍ ജല്‍ രാഹത് രണ്ടിന്റെ ഭാഗമായി നാലായിരത്തോളം പേരെ മഴക്കെടുതിയില്‍ നിന്നും സൈന്യം രക്ഷിച്ചു. അസം റൈഫിള്‍സും എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫുമായി ചേര്‍ന്നാണ് സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 91 ആയി.

🙏 ഷാര്‍ജയില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരിച്ച വിപഞ്ചിക (29) ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് കുടുംബം. ഭര്‍ത്താവായ നിതീഷിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ഉന്നയിക്കുന്നത്.

🙏 അസാമില്‍ 22 കാരി നവജാത ശിശുവിനെ വിറ്റു. 50,000 രൂപയ്ക്കാണ് അമ്മ കുട്ടിയെ വിറ്റത് എന്നാണ് റിപ്പോര്‍ട്ട്. ശിവസാഗര്‍ സിവില്‍ ഹോസ്പിറ്റലില്‍ വെച്ചാണ് യുവതി പ്രസവിച്ചത്.കുഞ്ഞിന്റെ അമ്മയേയും അമ്മൂമ്മയേയും കുട്ടിയെ വാങ്ങിയ ദമ്പതികളെയും പൊലീസ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

🙏 ജോലിസമയം 12 മണിക്കൂറായി വര്‍ധിപ്പിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ബെംഗളൂരുവില്‍ ഐടി ജീവനക്കാര്‍ സമരം ശക്തമാക്കുന്നു. ടെക് പാര്‍ക്കുകളുടെ ഗേറ്റിനുമുന്‍പിലും ഐടി കമ്പനികളുടെ പരിസരങ്ങളിലും തെരുവോരങ്ങളിലും സമരം പടരുകയാണ്.

🙏 തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന പരിഷ്‌കരിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🙏 കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ കുറയ്ക്കാനായി സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രനിയമ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേസുകളുടെ ഗൗരവവും പ്രാധാന്യവും പരിഗണിച്ച് തരംതിരിക്കാനും വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള സമഗ്രമായ നടപടിക്രമങ്ങളാണ് വിവിധ വകുപ്പുകള്‍ക്ക് നിയമ മന്ത്രാലയം അയച്ചുകൊടുത്തത്.

🙏 വിദൂരദൃശ്യസംവിധാ
നത്തിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000 ത്തിലധികം യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിയോടെ നിയമന കത്തുകള്‍ വിതരണം ചെയ്യും. നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളെ ചടങ്ങില്‍ അദ്ദേഹം അഭിസംബോധന ചെയ്യും.രാജ്യത്തുടനീളമുള്ള 47 സ്ഥലങ്ങളിലായാണ് പതിനാറാമത് തൊഴില്‍ മേള നടക്കുന്നത്.

🇦🇺 അന്തർ ദേശീയം 🇦🇽

🙏പ്രവാചക പാത പിന്തുടര്‍ന്ന് മക്ക മസ്ജിദുല്‍ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകി. സല്‍മാന്‍ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അലിന്റെ മേല്‍നോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നത്. ബുധനാഴ്ച കഅ്ബയുടെ വാതില്‍ വിരി ഉയര്‍ത്തിയോടെ കഴുകല്‍ ചടങ്ങിന് തുടക്കമായി.

🙏 സൗദി അറേബ്യയിലെ പ്രമുഖ ഹദീസ്, സുന്നത്ത് പണ്ഡിതരില്‍ ഒരാളായ ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി മദീനയില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അറിവ് തേടാനും പകര്‍ന്നുനല്‍കാനും സമര്‍പ്പിച്ച ജീവിതമായിരുന്നു ശൈഖ് റബീഅ്ന്റേത്.

🙏ഐക്യരാഷ്ട്രസഭ
യുടെ ജനസംഖ്യാ ഫണ്ടിന്റെ കണക്കുകള്‍ പ്രകാരം 2025 അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 146 കോടിയിലെത്തും. ഇതോടെ നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായി മാറും എന്നും കണക്കുകള്‍ പറയുന്നു.

🙏 അമേരിക്കന്‍ വിദേശകാര്യ വകുപ്പില്‍ കൂട്ടപ്പിരിച്ചു വിടല്‍. സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലെ 15 ശതമാനത്തോളം വരുന്ന രണ്ടായിരത്തോളം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടുമെന്ന് സെക്രട്ടറി മാര്‍ക്കോ റുബിയോ വ്യക്തമാക്കി. കൂടുതല്‍ കാര്യക്ഷമമായ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും റുബിയോ വിവരിച്ചു.

കായികം🏏

⚽ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്.

🏏 ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 145 ന് 3 എന്ന നിലയില്‍. 53 റണ്‍സെടുത്ത കെ.എല്‍ രാഹുലും 19 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ക്രീസില്‍. 13 റണ്‍സെടുത്ത ജയസ്വി ജയ്സ്വാളിന്റേയും 40 റണ്‍സെടുത്ത കരുണ്‍ നായരുടേയും 16 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

🏏 അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി ഫുട്ബോള്‍ രാജാക്കന്‍മാരായ ഇറ്റലി. യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ജേഴ്സിക്കെതിരെ സ്‌കോട്‌ലന്‍ഡ് ഒരു വിക്കറ്റ് തോല്‍വി വഴങ്ങിതോടെയാണ് അവസാന യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് തോറ്റിട്ടും മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഇറ്റലി ടി20 ലോകകപ്പിന് യോഗ്യത നേടിയത്

Advertisement