കൊല്ലം: അഞ്ചുകല്ലും മൂട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു സ്ത്രീകൾക്ക് പരിക്ക്.
തില്ലേരി സെന്റ് ആന്റണിസ് എൽ പി എസിലെ അധ്യാപകരും
കവനാട് മുക്കാട് സെന്റ് ജോസഫ് പുത്തൻ വീട്ടിൽ ഏഞ്ചൽ (40), കാ വനാട് മുക്കാട് മഠത്തിൽ കായൽ വാരത്തിൽ റീന ജോർജ് (40)എന്നിവർക്കാണ് പരിക്കേറ്റത്.
അഞ്ചുകല്ലും മൂട് ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസ് നിർത്തി ഇട്ടിരിക്കുകയായിരുന്നു. ഈ സമയം പുറകിൽ വന്ന സ്വകാര്യ ബസ് കെ എസ് ആർ ടി സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ പിന്നിൽ ഇടിക്കുകയും കാർ മുന്നിൽ പോയ സ്കൂട്ടറിൽ ഇടിച്ചാണ് അധ്യാപികമാർക്ക് പരിക്കേറ്റത്.
ഏയ്ഞ്ചലിന് കഴുത്തിനു പരിക്കെട്ടിട്ടുണ്ട്.
റീനയ്ക്ക് അപകടത്തിൽ സാരമായി പരിക്കേ ക്കേറ്റിട്ടുണ്ട്. നാട്ടുകാർ ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസ് അമിത വേഗത്തിൽ ആയിരുന്നുവെന്നു ദൃസാക്ഷികൾ പറഞ്ഞു.
വെസ്റ്റ് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.