ശശി തരൂര്‍, നടപടി ആവശ്യപ്പെടണം എന്ന നിലപാടിൽ ഒരു വിഭാഗം

186
Advertisement

തിരുവനന്തപുരം.ശശി തരൂരിനെതിരെ ഹൈക്കമാൻഡിനോട് നടപടി ആവശ്യപ്പെടണം എന്ന നിലപാടിൽ ഒരു വിഭാഗം കേരള നേതാക്കൾ. കോൺഗ്രസിൽ തുടരുന്നുവെങ്കിൽ പാർട്ടിയുടെ ചട്ടക്കൂടിൽ നിൽക്കണമെന്ന് നിർദ്ദേശിക്കണം എന്നാണ് അഭിപ്രായം. കോൺഗ്രസിനെ പ്രകോപിപ്പിച്ച് പുറത്തു പോകാനാണ് ശശി തരൂരിന്റെ നീക്കം എന്നാണ് സംസ്ഥാനത്തെ പ്രധാന നേതാക്കളുടെ വിലയിരുത്തൽ. ശശി തരൂർ പാർട്ടിയെ പരസ്യമായി തള്ളിപ്പറയുമോ എന്ന് നോക്കാമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. പരസ്യമായി തള്ളിപ്പറയുന്നതുവരെ ശശി തരൂർ വിഷയം സംസാരിക്കേണ്ടതില്ലെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. നേരത്തെ ശശി തരൂരിന് അനുനയിപ്പിച്ച് ഒപ്പം നിർത്തണമെന്ന് അഭിപ്രായപ്പെട്ടവർക്കും സമാന അഭിപ്രായമാണ്. അങ്ങോട്ടു മുൻകൈ എടുത്ത് തരൂരുമായി കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന നേതാക്കൾ വിലയിരുത്തുന്നു.

Advertisement