തിരുവനന്തപുരം. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ തടസ്സങ്ങൾ മാറുന്നു. സർക്കാർ നിയന്ത്രണത്തിൽ നിയമനം നടത്തുന്നതിന് ജില്ലാ- സംസ്ഥാനതല സമിതികളുടെ പ്രവർത്തനം ഈ മാസം തന്നെ ആരംഭിക്കും.. സമിതിയുടെ നിയമന ശിപാർശ ലഭിച്ചാൽ 15 ദിവസത്തിനകം അധ്യാപകനെ നിയമിക്കണം.. വിശദമായ മാർഗരേഖ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്..
നാല് ശതമാനം ഭിന്നശേഷി അധ്യാപക നിയമനം എയ്ഡഡ് മേഖലയിലും പാലിക്കണമെന്ന ഉത്തരവ് നടപ്പാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കി വിദ്യാഭ്യാസ വകുപ്പ്.. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അധ്യക്ഷനായി 9 അംഗ സംസ്ഥാന സമിതിയും , ജില്ലാതല സമിതിയും രൂപീകരിക്കാനുള്ള മാർഗ്ഗരേഖ സർക്കാർ പുറത്തിറക്കി. പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി വിദ്യാഭ്യാസ ഉപഡയറക്ടർ കൺവീനറായി മൂന്നംഗസമിതി ജില്ല സമിതി പ്രവർത്തിക്കും. ഹയർസെക്കൻഡറി വിഭാഗത്തിന് രണ്ടുജില്ലയ്ക്ക് ഒരു സമിതി പ്രവർത്തിക്കും. ഈ മാസം 21 നകം ജില്ലാ സമിതികൾ രൂപീകരിച്ച പ്രവർത്തനം ആരംഭിക്കണം.. അർഹരായ ഉദ്യോഗാർത്ഥികളെ കിട്ടുന്നില്ല എന്ന മാനേജ്മെന്റിന്റെ വാദം മറികടക്കാൻ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് നൽകുന്ന ഭിന്നശേഷിക്കാരുടെ പേരുകളിൽനിന്ന് യോഗ്യരായവരെ കണ്ടെത്തും.. മാനേജ്മെൻറ്കൾക്ക് സർക്കാർസമിതി പട്ടിക തയ്യാറാക്കും.. പട്ടിക കൈമാറിക്കഴിഞ്ഞാൽ 15 ദിവസത്തിനകം നിയമനം നടത്തണം.. യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുത്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കി, അതിൽനിന്നും സമന്വയ പോർട്ടൽവഴി വേണം നിയമനത്തിന് സമിതി ശുപാർശചെയ്യേണ്ടതെന്നും മാർഗ്ഗരേഖയിൽ വിശദീകരിക്കുന്നു
ഭിന്നശേഷി അധ്യാപക നിയമനം; മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. അർഹരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ സമിതികൾ ഈ മാസം രൂപീകരിക്കും. ജില്ലാ- സംസ്ഥാനതല സമിതികളുടെ പ്രവർത്തനം ഈ മാസം തന്നെ ആരംഭിക്കും. ഈ മാസം 21നു മുൻപ് ജില്ലാ സമിതികൾ രൂപീകരിക്കണം. അർഹരായ ഉദ്യോഗാർത്ഥികളെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്ന് കണ്ടെത്തി പട്ടിക തയ്യാറാക്കും. അർഹരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ ഉടൻ നിയമനം നൽകണം
സമിതിയുടെ നിയമന ശിപാർശ ലഭിച്ചാൽ 15 ദിവസത്തിനകം അധ്യാപകനെ നിയമിക്കണമെന്നും മാർഗരേഖ