പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടും വിവാഹത്തിൽ നിന്ന് പിന്മാറാൻ പെൺകുട്ടി തയ്യാറായില്ല, വിവാഹത്തിനായി പരോൾ അനുവദിച്ച് ഹൈകോടതി

1054
Advertisement

കൊച്ചി.ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിനായി പരോൾ അനുവദിച്ച് ഹൈകോടതി. ജയിൽ അധികൃതർ പരോളിനെ എതിർത്തെങ്കിലും 15 ദിവസത്തെക്ക്
അടിയന്തര പരോൾ നൽകി. ഒരു കുറ്റവാളിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടി ധീരയും സ്നേഹനിധിയുമാണെന്ന് കോടതി പറഞ്ഞു.

ജീവപര്യന്ത കേസിലെ പ്രതിക്ക് പരോൾ ലഭിക്കുന്നത് ആദ്യമല്ല. എന്നാൽ ഈ കേസിൽ ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്റെ വാക്കുകളാണ് ശ്രദ്ധേമായത്.

പ്രതിയുടെ വിവാഹം ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് തന്നെ നിശ്ചയിച്ചിരുന്നു. എന്നാൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടും വിവാഹത്തിൽ നിന്ന് പിന്മാറാൻ പെൺകുട്ടി തയ്യാറായില്ല. ഇതാണ് കോടതിയെ അതിശയിപ്പിച്ചത്. കുറ്റവാളിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയുടെ വീക്ഷണകോണിൽ നിന്നാണ് താൻ ഈ കേസ് പരിഗണിക്കുന്നത് എന്ന് കോടതി ആദ്യമേ വ്യക്തമാക്കി.

പ്രതിയുടെ വിവാഹം നാളെയാണ് എന്ന് ചൂണ്ടികാണിച്ചാണ് കോടതി 15 ദിവസത്തേക്ക് വിട്ടയക്കാൻ ഉത്തരവിട്ടത്. വധു സന്തോഷ
വതിയായിരിക്കട്ടെയെന്നും അവർക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നതായും കോടതി പറഞ്ഞു.

Advertisement