വി മുരളീധരപക്ഷത്തെ വെട്ടി മാറ്റി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക

503
Advertisement

തിരുവനന്തപുരം.വി മുരളീധരപക്ഷത്തെ പാടേ തഴഞ്ഞ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ. എം ടി രമേശ്, ശോഭാസുരേന്ദ്രൻ,എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാർ. ഷോൺ ജോർജ്, മുൻ IPS ഉദ്യോഗസ്ഥ ആർ ശ്രീലേഖ തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരാണ്.

മുരളീധര – സുരേന്ദ്രപക്ഷത്തെ വെട്ടി നിരത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരും രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തരും ഉൾപ്പെടുന്നതാണ് പുതിയ ടീം.
പി കെ കൃഷ്ണദാസ് പക്ഷത്തെ കരുത്തൻ
എം ടി രമേശ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും.ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ് ,അനൂപ് ആന്റണി എന്നിവർ പുതിയ ജനറൽ സെക്രട്ടറിമാർ. എസ് സുരേഷും അനൂപ് ആന്റണിയും രാജിവ് ചന്ദ്രശേഖറിന്റെ വിശ്വസ്തർ. മുരളീധര – സുരേന്ദ്രപക്ഷത്തെ പ്രധാനപ്പെട്ട നേതാക്കളായ പി. സുധീറിനെയും സി. കൃഷ്ണകുമാറിനെയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെട്ടി പകരം വൈസ് പ്രസിഡന്റുമാരാക്കി. 10 വൈസ് പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചതിൽ ഷോൺ ജോർജും , മുൻ ഡിജിപി ആർ ശ്രീലേഖയും ഉൾപ്പെടുന്നു.ഡോ കെ എസ് രാധാകൃഷ്ണൻ, സി സദാനന്ദൻ, ബി ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൽസലാം, കെ സോമൻ, കെ കെ അനീഷ് കുമാർ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ. അശോകൻ കുളനട,കെ രഞ്ജിത്ത്,രേണു സുരേഷ്, വി വി രാജേഷ്,പന്തളം പ്രതാപൻ,ജിജി ജോസഫ്,എം പി ഗോപകുമാർ,പൂന്തുറ ശ്രീകുമാർ,പി ശ്യാം രാജ്,എംപി അഞ്ജന രഞ്ജിത്ത് എന്നിവരാണ് സെക്രട്ടറിമാർ.ഈ കൃഷ്ണദാസ് ട്രഷററും ടിപി ജയചന്ദ്രൻ മാസ്റ്റർ മുഖ്യ വക്താവുമാണ്.
നഷ്ടം നേരിട്ടതിൽ എ എൻ രാധാകൃഷ്ണൻ വിഭാഗവും ഉൾപ്പെടുന്നു. മധ്യകേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവായ എ എൻ രാധാകൃഷ്ണനെ സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി. ഭാരവാഹി പട്ടിക സംബന്ധിച്ച് വി മുരളീധര പക്ഷത്തിന് കടുത്ത എതിർപ്പ് നിലനിൽക്കുന്നതിനിടെ രാജീവ് ചന്ദ്രശേഖറിനെതിരെ പാളയത്തിൽ പട.
ബിജെപി സംസ്ഥാന പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്ന് പി ആർ ശിവശങ്കർ ലെഫ്റ്റ് ആയതും മാറ്റമാണ്. പുതിയ ഭാരവാഹി പട്ടികയിൽ, മുഖ്യവക്താവ് ആകുമെന്ന് കരുതിയിരുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖറിന്റെ അനുയായി കരുതിപ്പോരുന്ന പി ആർ ശിവശങ്കർ.

Advertisement