കോഴിക്കോട്.കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത ഒൻപത് വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിസിയുടെ ഓഫീസിൽ അതിക്രമം കാണിച്ചതിനാണ് നടപടിയെന്ന് വിശദീകരണം. സർവകലാശാലകൾ കാവിവത്ക്കരിക്കുന്നു എന്ന് ആരോപിച്ച് ഈ മാസം എട്ടാം തീയതി എസ്എഫ്ഐ കാലിക്കറ്റ് സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഉടൻ ഹോസ്റ്റൽ ഒഴിയണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ യൂണിവേഴ്സിറ്റി നൽകിയ ഹോസ്റ്റൽ ഒഴിയില്ലെന്നും എസ്എഫ്ഐ സമരം തുടരുമെന്നും എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മുഹമ്മദ് സാദിഖ് പറഞ്ഞു