തിരുവനന്തപുരം. കീം പരീക്ഷയുടെ മൂല്യനിർണയത്തിലെ മാർക്ക് സമീകരണ അനുപാതം മാറ്റിയതിൽ വീഴ്ച സമ്മതിച്ച് സിപിഎമ്മും സർക്കാരും.
അവസാന നിമിഷം പ്രേസ്പെക്ടസിൽ വരുത്തിയ മാറ്റത്തിന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദുവിന് കൃത്യമായ
മറുപടിയില്ല.മാർക്ക് സമീകരണത്തിൽ മുൻകൂട്ടി തീരുമാനം വേണ്ടിയിരുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദനും സമ്മതിച്ചു.തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിലും CPI മന്ത്രിമാർ അടക്കം എതിർപ്പുന്നയിച്ചിരുന്നു.
എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയുടെ ഫല പ്രഖ്യാപനം റദ്ദാക്കേണ്ടി വന്നത് സർക്കാരിന് വൻ തിരിച്ചടിയാണുണ്ടാക്കിയത്.
അവധാനതയില്ലാതെ കാര്യങ്ങൾ ചെയ്യുന്നു. എന്നതിൻെറ ഒടുവിലത്തെ ഉദാഹരണമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.മാർക്ക് സമീകരണസമ്പ്രദായത്തിൽ മാറ്റം വരുത്താൻ തീരുമാനം എടുത്ത ജൂൺ 30ലെ മന്ത്രിസഭാ യോഗത്തിൽ പല മന്ത്രിമാരും എതിർപ്പറിയിച്ചിരുന്നതാണ്.
സിപിഐ മന്ത്രിമാരുടെ എതിർപ്പ് അടക്കം അവഗണിച്ചാണ് തീരുമാനത്തിലേക്ക് പോയത്.എന്തുകൊണ്ടാണ് അവസാന നിമിഷം മാറ്റം വരുത്തിയതെന്ന ചോദ്യത്തിന് സർക്കാരിന് മറുപടിയില്ല
മന്ത്രി മാധ്യമങ്ങളെ പഴിചാരി വിഷയത്തിൻെറ ഗൌരവം കുറക്കാൻ നോക്കുന്നുണ്ടെങ്കിലും പിഴവ് സംഭവിച്ചുവെന്നാണ് CPIM സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ വിലയിരുത്തൽ. അത് തുറന്ന് സമ്മതിക്കാൻ കൂട്ടിയില്ലെങ്കിലും
അവസാന നിമിഷം തീരുമനം എടുത്തതിൽ വീഴ്ചയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സമ്മിതിച്ചു
ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധവേണമെന്നാണ് പാർട്ടി സർക്കാരിന് നൽകുന്ന നിർദ്ദേശം