കഴക്കൂട്ടം.പോലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ മരിച്ച നിലയിൽ.കൊല്ലം സ്വദേശി ജെയ്സൺ അലക്സ് ആണ് മരിച്ചത്.ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം.പോലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഇൻസ്പെക്ടറാണ്.ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു.ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ.കഴക്കൂട്ടം പോലീസ് സ്ഥലത്ത് എത്തി.അധ്യാപികയായ ഭാര്യയും മക്കളും സ്കൂളിൽ പോയ സമയത്താണ് മരണം
മകൻ മരിക്കാൻ കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം ആണെന്ന് ആത്മഹത്യ ചെയ്ത ജെയ്സൺ അലക്സിന്റെ മാതാവ് ജമ്മ അലക്സാണ്ടർ ആരോപിച്ചു. ജോലിയിൽ നല്ല സമ്മർദ്ദം ഉണ്ടായിരുന്നു. പലപ്പോഴും അത് എന്നോട് പറഞ്ഞിട്ടുണ്ട്
ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങി. അതിൻെ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായി. മകന്‍ അത് ഒപ്പിട്ടു കൊടുത്തില്ല. അതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് അവൻ പറഞ്ഞു
ഒപ്പിട്ടു കൊടുത്താൽ താൻ കുടുങ്ങും എന്ന് മകന്‍ പറഞ്ഞിരുന്നു. ഒപ്പിടുന്നതിനായി കടുത്ത സമ്മർദ്ദം മുകളിൽ നിന്നുണ്ടായിരുന്നു ഇതാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചത്
ഡ്യൂട്ടിയിൽ നിന്നും വീട്ടിൽ തിരിച്ചെത്തി ഇന്ന് രാവിലെയാണ് ജയ്സൺ ആത്മഹത്യ ചെയ്തത്