വാർത്താ നോട്ടം

332
Advertisement


2025 ജൂലൈ 11 വെള്ളി

BREAKING NEWS


👉75 വയസിന് ശേഷം നേതാക്കൾ വിരമിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത് .
പരാമർശം പ്രധാനമന്ത്രിക്ക് 75 വയസ് പൂർത്തിയാകാനിരിക്കെ


👉കോഴിക്കോട് കല്ലായിയിൽ സ്ക്കൂട്ടറിന് പിന്നിൽ ബസ് ഇടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്ക്


👉 വീണ്ടും പുകഴ്ത്തൽ: നരേന്ദ്ര മോദി വ്യക്തിപ്രഭാവമുള്ള നേതാവെന്ന് ശശി തരൂർ എം പി ലണ്ടനിലെ ചടങ്ങിൽ പറഞ്ഞു.

👉 ഹേമചന്ദ്രൻ കൊലപാതകം: മുഖ്യപ്രതിയുമായി ഇന്ന് വയനാട്ടിൽ തെളിവെടുപ്പ്


👉കൊച്ചിയിലെ ലഹരി ഇടപാട് മുഖ്യമായും ഡി ജെ പാർട്ടികളുമായി ബന്ധപ്പെട്ടെന്ന് പോലീസ്


👉പരിയാരം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിലെ ശുചി മുറിയിൽ മുർഖൻ പാമ്പിനെ കണ്ടു

👉പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി.

👉ഷാർജയിൽ  ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്.ഒന്നാം പ്രതി ഭർത്താവും
ഭർതൃപിതാവുമെന്ന് കത്തിൽ

👉 ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെയും കുഞ്ഞിൻ്റേയും മൃതദേഹങ്ങൾ കൊല്ലത്ത് എത്തിക്കാൻ നടപടി തുടങ്ങി.

വഡോധരയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരണം 18 ആയി ഉയർന്നു.4 എഞ്ചിനിയർ മാർക്ക് സസ്പെൻഷൻ


  👉കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനം: തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

👉ഹരിപ്പാട് പാഴ്സൽ ലോറി തടഞ്ഞ് മൂന്ന് കോടി തട്ടിയെടുത്ത കേസിലെ പ്രതികളെ കരിയിലക്കുളങ്ങര പോലീസ് അതിസാഹസികമായി പിടികൂടി.


🌴കേരളീയം🌴


🙏  കോന്നി പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറക്കല്ല് വീണ് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പാറമട ഉടമയ്ക്കെതിരെ കേസെടുക്കും. തൊഴിലാളികള്‍ക്ക് വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്ന തൊഴില്‍ വകുപ്പ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

🙏  കീം ആദ്യ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെ കീമിന്റെ പുതുക്കിയ ഫലം പ്രഖ്യാപിച്ചു. പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പിന്നിലായി.

🙏  നിപ ബാധയില്‍ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവില്‍ മലപ്പുറത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി.

🙏  ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. നാളെ രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. തുടര്‍ന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അമിത്ഷാ ഉദ്ഘാടനം ചെയ്യും.



🙏  കേരളത്തിന് 153.2 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രളയം, മണ്ണിടിച്ചില്‍ ബാധിത സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ ഹിമാചല്‍, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്.

🙏  തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മുന്നണിക്കകത്ത് ഉഭയ കക്ഷി ചര്‍ച്ച നടത്താന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം. സീറ്റുകളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നു. ഘടക കഷി സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്നത് ഒഴിവാക്കാനാണ് നീക്കം.

🙏 പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആസ്ഥാനമാക്കി ഒരു ട്രൈബല്‍ താലൂക്ക് സപ്ലൈ ഓഫീസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. താലൂക്ക് സപ്ലൈ ഓഫീസര്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ എന്നിവയുടെ ഓരോ തസ്തികള്‍ സൃഷ്ടിക്കും.




🙏 കടുവ കടിച്ചു കൊന്ന മലപ്പുറം ചോക്കാട് സ്വദേശി ഗഫൂര്‍ അലിയുടെ ഭാര്യ ഉള്ളാട്ടില്‍ ഹന്നത്ത് വനം വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായി ജോലിയില്‍ പ്രവേശിച്ചു.


🙏  മൂന്നാറില്‍ ബോംബ് ഭീഷണി മുഴക്കിയ ഡല്‍ഹി സ്വദേശി പിടിയില്‍. മൈസൂറില്‍ സമാനമായ കേസില്‍ അറസ്റ്റിലായിരുന്ന ഖാലിദ് എന്ന നിധിന്‍ ശര്‍മ്മയാണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്.



🙏  തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നിന്നും ലഹരി കേസിലെ തൊണ്ടിമുതല്‍ കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.


🙏  തിരുവനന്തപുരം വഴുതക്കാട് ഹോട്ടല്‍ നടത്തുന്ന ജസ്റ്റിന്‍ രാജിനെ ജീവനക്കാര്‍ കൊലപ്പെടുത്താന്‍ കാരണം ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യമെന്ന് പൊലിസ്.

🙏  വളര്‍ത്തു പൂച്ച മാന്തിയതിന് പിന്നാലെ ചികിത്സയിലായിരുന്ന പതിനൊന്നുവയസുകാരി മരിച്ചു. പന്തളം കടയ്ക്കാട് അഷറഫ് റാവുത്തര്‍ -സജിന ദമ്പതികളുടെ മകളായ ഹന്നാ ഫാത്തിമ ആണ് മരിച്ചത്.


🙏 ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഖദീജയുടെ സഹോദരങ്ങളായ കെഎന്‍ ഇസ്മായില്‍, കെഎന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.


    🇳🇪  ദേശീയം 🇳🇪



🙏  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാംശു ശുക്ലയടങ്ങിയ ആക്സിയം 4 സംഘത്തിന്റെ മടക്കം ജൂലൈ പതിനാലിനാകുമെന്ന് നാസ. ജൂണ്‍ 26നാണ് നാലംഗ ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. പതിനാല് ദിവസത്തെ ദൗത്യം ഇന്നലെ പൂര്‍ത്തിയായിരുന്നു.


🙏  കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പിടികിട്ടാപ്പുള്ളിയായ രാജ എന്ന ടൈലര്‍ രാജ(48) അറസ്റ്റില്‍. 26 വര്‍ഷമായി ഒളിവിലായിരുന്ന ടൈലര്‍ രാജയെ ബുധനാഴ്ച കര്‍ണാടകയില്‍നിന്നാണ് കോയമ്പത്തൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.



🙏 ഗുരുഗ്രാമില്‍ സംസ്ഥാനതല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. 25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്‌സിലെ വീട്ടില്‍ വെച്ചാണ് സംഭവം.



🙏  മുടിവെട്ടി അച്ചടക്കത്തോടെ സ്‌കൂളില്‍ വരാത്തത് ചോദ്യം ചെയ്ത പ്രിന്‍സിപ്പലിനെ ഹരിയാനയിലെ ഹിസാറില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ഹിസാറിലെ കര്‍താര്‍ മെമോറിയല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജഗ്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്.

🙏മഹാരാഷ്ട്രയിലെ താനെയില്‍ സ്‌കൂളിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടതിന് പിന്നാലെ 10 വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തി അധ്യാപകര്‍. സംഭവത്തില്‍ 4 വനിതാ അധ്യാപകരും സ്‌കൂളിലെ രണ്ട് ട്രസ്റ്റിമര്‍ക്കുമെതിരെ പോലിസ് കേസെടുത്തു.



🙏  ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് 18 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിലെ നാല് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. സംഭവത്തേക്കുറിച്ച് വിലയിരുത്തിയ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് തീരുമാനം.



  🙏ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആധാരമാക്കാവുന്ന രേഖകള്‍ ഏതൊക്കെ എന്നത് സംബന്ധിച്ച് നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി.


🙏  കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഇന്ധനം നിഷേധിക്കുന്ന നടപടിക്ക് കൂടുതല്‍ സമയം അനുവദിച്ച സെന്റര്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍. പൊതുജനങ്ങളുടെ വികാരം തിരിച്ചറിഞ്ഞ് സ്വീകരിച്ചിട്ടുള്ള തീരുമാനമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചത്.




🇦🇽  അന്തർദേശീയം  🇦🇺

🙏 ഗ്രീസിലെ ടാനഗ്രയില്‍ റഫാല്‍ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും ഹെല്ലനിക് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രി കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും പകര്‍ത്തിയ നാല് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരു യുവതിയും ഉള്‍പ്പെടുന്നു.

🙏  നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ കപില്‍ ശര്‍മയുടെ കാനഡയിലെ കഫേയില്‍ വെടിവെപ്പ്. കപില്‍ കപ്സ് കഫേ എന്ന കപില്‍ ശര്‍മ അടുത്തിടെ തുടങ്ങിയ കഫേക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രിയാണ് കഫേക്കുനേരെ വെടിവെപ്പുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാന്‍ ഗ്രൂപ്പ് ഏറ്റെടുത്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

🙏  വിയന്നയില്‍ നടക്കുന്ന ഒപെകിന്റെ 9-ാമത് അന്താരാഷ്ട്ര സെമിനാറില്‍ കുവൈത്ത് എണ്ണ മന്ത്രി താരിഖ് സുലൈമാന്‍ അല്‍-റൂമിയും ഇന്ത്യയുടെ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും തമ്മില്‍ ഉന്നതതല ചര്‍ച്ച നടന്നു. ഇന്ത്യ-കുവൈത്ത് ഊര്‍ജ മേഖലയില്‍ തമ്മിലുള്ള സഹകരണ ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ചര്‍ച്ചയിലെ മുഖ്യവിഷയം.

🙏  ചെങ്കടലില്‍ വീണ്ടും കപ്പല്‍ പിടിച്ചെടുത്ത് യെമെനിലെ ഹൂതി വിമതര്‍. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്. ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. പത്തുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 12 പേരെ കാണാനില്ല.




⚽    കായികം 🏏



🙏  ഫിഫയുടെ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ടീം. ആറുസ്ഥാനം താഴോട്ടിറങ്ങി 133-ാം സ്ഥാനത്താണ് ടീം. രണ്ട് റാങ്കുകൂടി താഴോട്ടിറങ്ങിയാല്‍ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിനൊപ്പമെത്തും. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം റാങ്കിങ്ങാണിത്.



🙏  ഇന്ത്യക്കെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 251 ന് 4 എന്ന നിലയില്‍. 99 റണ്‍സെടുത്ത ജോ റൂട്ടും 39 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.



  🙏ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്റെ ആര്യന സബലേങ്കയെ സെമിയില്‍ കീഴടക്കി യുഎസിന്റെ അമാന്‍ഡ അനിസിമോവ വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. നാളെ നടക്കുന്ന ഫൈനലില്‍ അനിസിമോവ പോളണ്ടിന്റെ ഇഗ സ്വിയാട്ടെകിനെ നേരിടും.

Advertisement