കൊച്ചി.പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാരിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി വൈകിയതില്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ വിശദീകരണം നല്‍കും. മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാര തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതി റജിസ്ട്രിയില്‍ കെട്ടിവെച്ചുവെന്നും സര്‍ക്കാര്‍ അറിയിക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സിദ്ധാര്‍ഥന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവ് നടപ്പാക്കാത്തതിന് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം എന്ന നിര്‍ദ്ദേശവും കമ്മിഷന്‍ നല്‍കിയിട്ടുണ്ട്
Home News Breaking News സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാരിൻ്റെ ഹർജി ഹൈക്കോടതി...