ന്യൂഡല്‍ഹി: മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ 1066.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പ്രകൃതി ദുരന്തമുണ്ടായ ഹിമാചല്‍, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. അസമിന് 375.60 കോടി രൂപയും, മണിപ്പൂരിന് 29.20 കോടി രൂപയും, മേഘാലയയ്ക്ക് 30.40 കോടി രൂപയും, മിസോറാമിന് 22.80 കോടി രൂപയും, ഉത്തരാഖണ്ഡിന് 455.60 കോടി രൂപയും കേന്ദ്ര വിഹിതമായി അനുവദിച്ചിട്ടുണ്ട്.
കേരളം, അസം, മണിപ്പുര്‍, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു.