2025 ജൂലൈ 10 വ്യാഴം
BREAKING NEWS
👉ഡൽഹിയിൽ ഭൂചലനം.രാവിലെ 9.05 ന്നായിരുന്നു എൻസിആർ മേഖലയിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം ഹരിയാനയാണ്.
👉 തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നേകാൽ, കിലോ എംഡി എം എ പിടികൂടി, നാല് പേർ പിടിയിൽ

👉രജിസ്ട്രാർ കെ എസ് അനിൽകുമാർ സർവ്വകലാശാലയിൽ എത്തിയാൽ തടയാൻ ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് നിർദ്ദേശം നൽകി വിസി
👉മനുഷ്യ – വന്യ ജീവി സംഘർഷം കുറയ്ക്കാൻ പുതിയ നിയമനിർമ്മാണത്തിന് കേരളം. ഡ്രാഫ്റ്റ് തയ്യാറായതായി വനം മന്ത്രി.
👉അനധികൃത സ്വത്ത് സമ്പാദനം:കണ്ണൂർ മാടായി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

👉മുസ്ലിം ലീഗ് നേതാവായ സഹീദ് കായിക്കാരനാണ്
മാടായി പഞ്ചായത്ത് പ്രസിഡൻ്റ് .
👉 വയനാട്ടിൽ മൂടക്കൊല്ലിയിൽ കാട്ടാന ശല്യം രൂക്ഷം. ഇന്നലെ രാത്രി ഓട്ടോ കാട്ടാന തകർത്തു.
👉 ഡോ.ശശീതരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്ന സർവ്വേ ഫലത്തിന്
വിശ്വാസ്യതയില്ലെന്ന് രമേശ് ചെന്നിത്തല.

👉 നിമിഷ പ്രീയയുടെ മോചനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.രാധാകൃഷ്ണൻ എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു
👉മനേജരെ മർദ്ദിച്ചെന്ന കേസ്സിൽ നടൻ ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്തതായി ഇൻഫോ പാർക്ക് പോലീസ്
👉അവധി കഴിഞ്ഞ് വരുന്ന വിസി മോഹനൻ കുന്നുമ്മേലിനെ തടയുമെന്ന് എസ് എഫ് ഐ, സർവ്വകലാശാലയിലേക്കു് ഇന്ന് ഡിവൈഎഫ്ഐ മാർച്ച്
👉ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു

👉ആക്സിയം 4 ൻ്റെ മടക്കയാത്ര മാറ്റി.ശുഭാംശു ശുക്ല് ഉൾപ്പെടെയുള്ള സംഘം മടങ്ങുന്നത് ജൂലൈ 14ന്
🌴 കേരളീയം 🌴
🙏 കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അതിവേഗ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
🙏 സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

🙏 കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🙏 ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാന്‍ തയ്യാറാണ് എന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനമറിയിച്ചത്. ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
🙏 കെറ്റാമെലോണ്‍ ഡാര്‍ക്ക്നെറ്റ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന് തയ്യാറെടുത്ത് ഇഡി യും. എന്‍ സി ബിയില്‍ നിന്ന് കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ലഹരി ഇടപാടുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് സംശയം. എഡിസനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും.
🙏 ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ്. വിവരാവകാശ രേഖപ്രകാരം എന്‍ പ്രശാന്ത് നല്‍കിയ അപേക്ഷകള്‍ സംബന്ധിച്ച് നിയമ വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി നല്‍കിയെന്നാണ് ആരോപണം.

🙏 സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്ന് പോലീസിനോട് ആവര്‍ത്തിച്ച് മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്‍ ജീവനൊടുക്കിയതാണെന്നും മറ്റു വഴികളില്ലാതിരുന്നതിനാല്‍ മൃതദേഹം കാട്ടില്‍ കൊണ്ടു പോയി കുഴിച്ചിടുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.
🙏 സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

🙏 തിരുവനന്തപുരം പാളയം പൊലീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ 13 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമെന്നാണ് സിബിഐ റിപ്പോര്‍ട്ട്.
🙏 മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. കേസിലെ പരാതിക്കാരന്‍ സിറാജാണ് ഹര്‍ജി നല്‍കിയത്.

🙏കെഎസ്ആര്‍ടിസി ബസുകളിലേതു പോലെ കണ്‍സഷനുവേണ്ടി സ്വകാര്യബസുകളിലും ആപ്പ് വരുമെന്ന് ഗതാഗതമന്ത്രി. വിദ്യാര്‍ഥികളല്ലാത്തവര്‍ കണ്‍സഷന്‍ യാത്ര നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യിച്ചശേഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് കാര്‍ഡ് നല്‍കും.
🙏 യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ താനാണെന്ന സര്‍വെ ഫലം പങ്കുവെച്ച് തരൂര്‍. സ്വകാര്യ സര്‍വെ ഫലം സംബന്ധിച്ച് എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വാര്‍ത്ത തരൂര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ദേശീയം
🙏 അന്താരാഷ്ട്രബഹി
രാകാശനിലയത്തില്‍ പരീക്ഷണങ്ങളുടെ ഭാഗമായി ഉലുവയും ചെറുപയറും മുളപ്പിച്ച് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് ശുഭാംശു ശുക്ല. വിത്തുമുളയ്ക്കലിനെയും ചെടികളുടെ പ്രാരംഭവളര്‍ച്ചാഘട്ടത്തെയും മൈക്രോഗ്രാവിറ്റി എങ്ങനെ സ്വാധീനിക്കുന്നെന്ന് പഠിക്കാനുള്ള ഗവേഷണത്തിന്റെ ഭാഗമായായിരുന്നു പരീക്ഷണം.
🙏 പ്രധാനമന്ത്രി നരേന്ദ്രമോദി ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇന്നലെ തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ നമീബിയയിലെത്തി. ആഫ്രിക്കയില്‍ ഇന്ത്യ ഏറെ വിലമതിക്കുന്ന വിശ്വസ്തപങ്കാളിയാണ് നമീബിയയെന്ന് മോദി പറഞ്ഞു.

🙏 സുഹൃത്തായ യുവാവ് ഇന്റര്‍നെറ്റില്‍ പങ്കുവച്ച യുവ അഭിഭാഷകയുടെ സ്വകാര്യ ചിത്രങ്ങള്‍ നീക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ വാദം കേള്‍ക്കെ വികാരാധീനനായ ജഡ്ജ്, ‘എന്റെ മകള്‍ക്കായിരുന്നു ഇങ്ങനെ വന്നതെങ്കില്‍ സഹിക്കാനാകുമോ’ എന്ന് ചോദിച്ചു.
🙏 എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന് നിലവാരമില്ലെന്ന് ആരോപിച്ച് കാന്റീന്‍ നടത്തിപ്പുകാരനെ ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ് മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ കാന്റീനിന്റെ ലൈസന്‍സ് റദ്ദാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വകുപ്പാണ് ലൈസന്ഡസ് റദ്ദാക്കിയത്.
🙏 രാഷ്ട്രീയ ജീവിതത്തില്‍നിന്ന് വിരമിച്ചശേഷം വേദങ്ങളിലും ഉപനിഷത്തുകളിലും ജൈവകൃഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.

🙏 പഞ്ചാബിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പത്തുലക്ഷം രൂപയാക്കി വര്‍ധിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. ‘മുഖ്യമന്ത്രി സേഹത് ഭീമായോജന’ പദ്ധതിയിലാണ് ഓരോ കുടുംബത്തിനുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷപത്തുലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത്. അന്തർദേശീയം
🙏 തീവ്രവാദിയെ സാധാരണക്കാരനെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ച് ചാനല്‍ ചര്‍ച്ചയില്‍ വെളളം കുടിച്ച് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍. ഹിന പറഞ്ഞത് കള്ളമാണെന്ന് അവതാരകന്‍ തത്സമയം തെളിയിച്ചു. അല്‍ ജസീറയിലെ അഭിമുഖത്തിലാണ് സംഭവം.
🙏 ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ബില്‍ ഗേറ്റ്‌സ്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം 12-ാം സ്ഥാനത്താണ് ഇപ്പോള്‍ ബില്‍ ഗേറ്റ്‌സ്. 124 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി.
🙏 ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ചുകൊണ്ടുള്ള ഹൈപ്പര്‍സോണിക് റോക്കറ്റ് പരീക്ഷണപദ്ധതി യുഎസ് വ്യോമസേന റദ്ദാക്കി. പസഫിക് മേഖലയിലെ വന്യജീവിസങ്കേതമായ ജോണ്‍സ്റ്റണ്‍ അറ്റോളിയില്‍ നിന്നാണ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണങ്ങള്‍ തീരുമാനിച്ചിരുന്നത്.

🙏 ഇലോണ്‍ മസ്‌കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കി ഇന്‍സ്പേസ്. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ ഇന്‍സ്പേസിന്റെ അനുമതി ലഭിച്ചത്.
🙏 ഫ്ലോറിഡയിലെ തന്റെ ആഢംബര വസതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സുരക്ഷിതനായിരിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍. സൂര്യപ്രകാശമേറ്റ് കിടക്കുമ്പോള്‍ ഒരുപക്ഷേ അദ്ദേഹത്തിനുമേല്‍ ആക്രമണം ഉണ്ടായേക്കാമെന്നും ട്രംപിന്റെ പൊക്കിളില്‍ ഒരു ചെറു ഡ്രോണ്‍ ചെന്നിടിച്ചേക്കാമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ജവാദ് ലാരിജാനി പറഞ്ഞു.
🏏 കായികം ⚽
🏏 ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സില്‍ ഇന്ന് തുടക്കമാകും. എജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി ആയിരത്തിലധികം റണ്‍സും 20 വിക്കറ്റും നേടി ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്.
⚽ ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സെമിഫൈനലില്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കെതിരെ റയല്‍ മാഡ്രിഡിന് നാണംകെട്ട തോല്‍വി. ഏകപക്ഷീയമായ നാല് ഗോളിനാണ് സ്പാനിഷ് വമ്പന്മാര്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളോട് തോറ്റത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പിഎസ്ജിയും ചെല്‍സിയും ഏറ്റുമുട്ടും.