മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യവകുപ്പ് ഇടപെട്ട് തടഞ്ഞു. പരിശോധനാ ഫലം വരുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ചികിത്സയിലുണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയായ 70കാരിയാണ് മരിച്ചത്.