കേരളത്തിലെ എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് നിർദേശിച്ചാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റീസ് ഡി കെ സിങ്ങാണ് വിധി പുറപ്പെടുവിച്ചത്.
പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്.
































