ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പ്രതികൾ

999
Advertisement

തിരുവനന്തപുരം. ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പ്രതികൾ. ജീവനക്കാർ ജോലിക്ക് എത്താത്തത് ചോദ്യം ചെയ്തുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.. കേരള കഫെ സഹ ഉടമ ജസ്റ്റിൻ രാജാണ് കൊല്ലപ്പെട്ടത്.. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഹോട്ടലിലെ ജീവനക്കാരായ തിരുവനന്തപുരം അടിമലത്തുറ സ്വദേശി രാജേഷും ഡൽഹി സ്വദേശി ദിൽകുമാറും ചേർന്നാണ് ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത്. ഹോട്ടലിൽ അടുത്തിടെ ജീവനക്കാരായി എത്തിയതാണ് ഇരുവരും. രണ്ടുദിവസമായി ജോലിക്ക് എത്താതത് ചോദ്യം ചെയ്യാൻ എത്തിയതായിരുന്നു ഹോട്ടലുടമ ജസ്റ്റിൻ രാജ്.. ജീവനക്കാരെ വാടകയ്ക്ക് താമസിപ്പിച്ചിരിക്കുന്ന ഇടപ്പഴഞ്ഞി ഈശ്വര വിലാസം റോഡിന് സമീപത്തുള്ള വീട്ടിൽ ഈ സമയം അമിതമായ മദ്യലഹരിയിൽ ആയിരുന്നു പ്രതികൾ.. തർക്കത്തിനിടെ കൊലപ്പെടുത്തിയെന്നാണ് മൊഴി.. കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചും മർദ്ദിച്ചുമാണ് കൊലപാതകം. ..കൊലക്കുശേഷം മൃതദേഹം പായ കൊണ്ട് മൂടി. മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പിന്നീട് ഒളിവിൽ പോവുകയായിരുന്നു എന്നും പ്രതികൾ പോലീസിന് നൽകിയ മൊഴി. ഇന്നലെ രാവിലെ 9 മണിയോടെ ജീവനക്കാരെ കാണാൻ പോയ ജസ്റ്റിൻ വൈകിട്ടോടെയും അടങ്ങിയതാ തുടർന്ന് നടത്തി അന്വേഷണത്തിലാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴീക്കോട് സ്വദേശി പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ള വീട് ഒരാഴ്ച മുമ്പാണ് തൊഴിലാളികൾക്ക് താമസിക്കാനായി ജസ്റ്റിൻ രാജ് വാടകയ്ക്ക് എടുത്തത്..
അടിമലത്തുറയിൽ നിന്നാണ് ഷാഡോ പോലീസ് പ്രതികളെ പിടികൂടിയത്. അമിത മദ്യലഹരിയിലായിരുന്ന പ്രതികൾ പൊലീസിനെ പആക്രമിക്കുകയും ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു

Advertisement