പുഴയിൽ നിന്ന് ലഭിച്ച ആദിത്യന്റെ മൃതദേഹത്തിൽ മർദ്ദനമേറ്റപാടുകൾ,സ്വര്‍ണാഭരണങ്ങള്‍ എടുക്കാന്‍ കൊലപ്പെടുത്തിയെന്ന് സംശയം

388
Advertisement

കാസർഗോഡ്. പുഴയിൽ നിന്ന് ലഭിച്ച ആദിത്യന്റെ മൃതദേഹത്തിൽ മർദ്ദനമേറ്റപാടുകൾ. യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്നും ആരോപണം. ഇന്നലെ കാണാതായ കസബ കടപ്പുറം സ്വദേശി ആദിത്യന്റെ മൃതദേഹം ഇന്ന് രാവിലെയാണ് ഹാർബർ ഗേറ്റിന് സമീപം പുഴയിൽ നിന്ന് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കസബ കടപ്പുറം സ്വദേശി ആദ്യത്യനെ കാണാതാവുന്നത്. 22 കാരനായ യുവാവ് ബൈക്കിൽ ഹാർബർ ഗേറ്റ് പരിസരത്തേക്ക് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കണ്ണൂരിലേക്ക് പോയ മാതാപിതാക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആദ്യത്യനെ ലഭിച്ചില്ല. ഇതോടെയാണ് മകനെ കാണാനില്ലെന്ന് നാട്ടുകാരെ അറിയിച്ചത്. മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ ഹാർബർ ഗേറ്റിന് സമീപം പുഴയോട് ചേർന്ന് ആദ്യത്യന്റെ വസ്ത്രങ്ങളും ഇരുചക്രവാഹനവും കണ്ടെത്തി. ഇതോടെ ആഴം കുറഞ്ഞ ഈ പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ വലയിട്ടു. ഇതിലാണ് ഇന്ന് രാവിലെ മൃതദേഹം കുരുങ്ങിയത്…

മൃതദേഹത്തിൽ മുഖത്ത് മർദ്ദനമേറ്റപ്പാടുകൾ കാണുന്നുണ്ട്. യുവാവിന്റെ ഒരു പല്ലും നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യത്യന്റെ കൈവശം ഉണ്ടായിരുന്ന സ്വർണ്ണ മോതിരവും, സ്വർണ്ണത്തിന്റെ കൈ ചെയിനും നഷ്ടപ്പെട്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement